
ഇൻഡോർ: രാഹുൽ ഗാന്ധിയുടെ ഭാരത്ജോഡോ യാത്രയ്ക്കിടെ ഉരുണ്ടു വീണ് കോൺഗ്രസ് നേതാവ് കെസി വേണുഗോപാലിന് പരിക്ക്. രാഹുലിന്റെ ഒപ്പം പോകാൻ ശ്രമിക്കവെ ഉണ്ടായ തിരക്കിൽപ്പെട്ടാണ് വേണുഗോപാൽ വീണത്.
ഞായറാഴ്ച രാവിലെ മധ്യപ്രദേശിലെ ഇൻഡോറിൽ ആണ് സംഭവം നടന്നത്. തിരക്കിൽപ്പെട്ടപാടെ കെസി വേണുഗോപാൽ അടിതെറ്റി നിലത്ത് വീഴുകയായിരുന്നു. കാലിനും കൈയ്ക്കും പരുക്കേറ്റു. ഉടൻ തന്നെ പ്രാഥമിക ചികിത്സ നൽകുകയും ചെയ്തു.
രാഹുൽ ഗാന്ധിയക്ക് മുന്നിലേക്ക് എത്തിയ ജനക്കൂട്ടത്തെ വകവയ്ക്കാതെ അവിടെ തന്നെ നിന്നാണ് കേസി വേണുഗോപാൽ വീഴാൻ കാരണമായതെന്നാണ് സൂചന. ഭാരത് ജൂഡോ യാത്ര കഴിഞ്ഞ ദിവസമാണ് മധ്യപ്രദേശിൽ പ്രവേശിച്ചത്.