
കൊച്ചി : സന്നദ്ധ പ്രവർത്തന സേവനങ്ങൾക്ക് ‘വൈറ്റ് ആർമി’ രൂപീകരിച്ച് ഇനി കോൺഗ്രസ്. എറണാകുളം കോൺഗ്രസ് കമ്മിറ്റിയാണ്. 1250 അംഗങ്ങളുടെ സന്നദ്ധ സേവസംഘം രൂപീകരിച്ചത്
വെള്ള ഷർട്ട്, പാന്റ്സ്, ഷൂ അടക്കമുള്ള യൂണിഫോമാണ് സംഘടന അംഗങ്ങൾ ധരിക്കുക. ഈ വരുന്ന റിപ്പബ്ലിക് ദിനത്തുട് അനുബന്ധിച്ചാണ് സംഘടനയുടെ ഔദ്യോഗിക തുടക്കം.
കോൺഗ്രസിന്റെ ഓരു മണ്ഡലം കമ്മിറ്റികളിൽ നിന്ന് ഏകദേശം 10 പേരെ സന്നദ്ധ സേവനത്തിനുള്ള സംഘടനയിൽ ഉൾപ്പെടുത്തിയത്. ഇതിനോടകം തന്നെ 1250 അംഗങ്ങൾ റജിസ്റ്റർ ചെയ്തതായാണ് റിപ്പോർട്ട്.
നാല് ദിവസം നീണ്ടുനിൽക്കുന്ന ക്യാംപിന് ഇന്ന് എറണാകുളം ജില്ലയിലെ കളമശേരിയിൽ തുടങ്ങും. ക്യാംപ് ഡിസംബർ 1നാണ് സമാപിക്കുക. ശുചീകരണം പ്രവർത്തനങ്ങൾ, സാന്ത്വന പരിചരണം, ലഹരി വിരുദ്ധത പ്രവർത്തനങ്ങൾ അടക്കമുള്ളവ ഏറ്റെടുത്ത് സംഘടന നടപ്പിലാക്കും.