
കോട്ടയം: കോൺഗ്രസ് എംപി ശശി തരൂരിന്റെ കോട്ടയം സന്ദർശനം വീണ്ടും വിവാദത്തിൽ. പാർട്ടിക്ക് യൂത്ത് കോൺഗ്രസ് നടത്തുന്ന പരിപാടിയെ പറ്റി കൂടുതൽ അറിയിപ്പ് കിട്ടിയില്ലെന്ന് ഡിസിസി പ്രസിഡന്റും കോട്ടയത്തെ പ്രമുഖ കോൺഗ്രസ് നേതാവുമായ നാട്ടകം സുരേഷ്.
സംഘടനയുടെ കീഴ്വഴക്കങ്ങൾ ശശി തരൂർ എംപി പാലിച്ചില്ലെന്നും ഡിസിസി പ്രസിഡന്റ് പരാതിപ്പെട്ടു. നേതൃത്വത്തിന് മുൻപാകെ ഇക്കാര്യം ചൂണ്ടിക്കാട്ടിയതായും രേഖാമൂലം തന്നെ പരാതി നൽകുമെന്നും കോൺഗ്രസ് നേതാവ് ചൂണ്ടിക്കാട്ടി.
കോട്ടയം സന്ദർശനത്തിന് എത്തുന്ന കാര്യം തരൂരുർ അറിയിച്ചില്ലെന്നും. അദ്ധേഹത്തിന്റെ ഓഫീസിൽ നിന്നെന്ന് വ്യക്തതമാക്കി വന്ന ഫോൺ കോളിൽ വിശദീകരണം പറയാതെ കട്ടായാതയും കോൺഗ്രസ് നേതാവ് ആരോപിച്ചു.
അതേസമയം ഇന്ന് തരൂർ പങ്കെടുക്കുന്ന പരിപാടിയിൽ നിന്ന് കോട്ടയത്തെ മുതിർന്ന കോൺഗ്രസ് നേതാക്കളിൽ ഒരാളായ തിരുവഞ്ചൂർ രാധാകൃഷ്ണൻ വിട്ടുനിൽക്കും. വ്യക്തിപരമായ ചില അസൗകര്യങ്ങൾ പറഞ്ഞാണ് തിരുവഞ്ചൂർ അവസാന നിമിഷം പിന്മാറിയത്.
അടുത്ത കേരള മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ടാണ് തരൂർ കേരളത്തിൽ പ്രവർത്തിക്കുന്നതെന്ന് ആരോപണം ഉയർന്ന പശ്ചാത്തലത്തിൽ കൂടിയാണ് ശശി തരൂരിന്റെ കോട്ടയം പര്യടനം.