
തിരുവനന്തപുരം: ഗവര്‍ണര്‍മാര്‍ക്കുള്ള കേന്ദ്ര മാര്‍ഗനിര്‍ദ്ദേശം പാലിക്കാതെ കാറ്റിൽ പറത്തി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. മാസത്തിൽ 25 ദിവസം ഗവര്‍ണർ അതാത് സംസ്ഥാനങ്ങളിൽ ഉണ്ടാകണമെന്ന കേന്ദ്ര മാര്‍ഗനിര്‍ദ്ദേശമാണ് കേരള ഗവർണർ ലംഘിച്ചത്.
2022 നവംബർ മാസത്തിൽ 20 ദിവസം കേരള ഗവർണർ കേരളത്തിന് പുറത്തായിരുന്നെന്നാണ് റിപ്പോർട്ടുകൾ. 2022 ൽ 143 ദിവസത്തോളം പലയിടങ്ങളിലേക്കായി ഗവർണർ യാത്രയിലായിരുന്നു. ഗവര്‍ണര്‍മാര്‍ ഒരു മാസത്തില്‍ ഏകദേശം 5 ദിവസത്തിൽ കൂടുതല്‍ സംസ്ഥാനത്തിന് പുറത്ത് പോകരുതെന്നാണ് നിയമം.
2022-ല്‍ മാത്രം ഇതിനായി കേരളത്തിന്റെ ഖജനാവില്‍ നിന്ന് 11.63 ലക്ഷവും, 2021 കാലഘട്ടത്തിൽ 5.34 ലക്ഷവും ചിലവായി. ഗവര്‍ണർക്ക് സുരക്ഷ ഒരുക്കാൻ അദ്ദേഹത്തോടൊപ്പം യാത്ര ചെയ്യുന്ന ഉദ്യോഗസ്ഥരുടെ അടക്കം ചെലവുകള്‍കൂടി കൂട്ടുമ്പോൾ വന്‍ തുകയാണ് സംസ്ഥാന ഖജനാവിൽ നിന്ന് ഗവർണറുടെ യാത്രായ്ക്കായി മാത്രം വിനിയോഗിച്ചത്.
രാഷ്ട്രപതിഭവന് അടക്കം ഗവര്‍ണറുടെ അമിതയാത്രയിൽ ഇടപെട്ടിരുന്നു. അതേസമയം താന്‍ രേഖകൾ സമര്‍പ്പിച്ച ശേഷമാണ് യാത്രകൾ നടത്തിയതെന്നും. കൂടുതൽ ചട്ടങ്ങൾ പാലിക്കുന്നതില്‍ നിന്നും രാഷ്ട്രപതി ഭവൻ തന്നെ ഒഴിവാക്കിയിട്ടുണ്ടെന്ന് ഗവര്‍ണറുടെ പക്ഷം.
2022 മാര്‍ച്ചിൽ 19 ദിവസം കേരളത്തിന് പുറത്തായിരുന്ന കേരള ഗവർണർ, കഴിഞ്ഞ ജൂണിലും ആഗസ്റ്റിലും ഏകദേശം പതിനേഴ് ദിവസം യാത്ര ചെയ്തു. കൂടുതൽ യാത്രകളും ഉത്തര്‍പ്രദേശിലേക്കും ഡല്ഹിയിലേക്കുമാണ്. 2021-ലും ഇതേ രീതിയില്‍ തന്നെ ഗവര്‍ണര്‍ കൂടുതൽ തവണ സംസ്ഥാനത്തിന് പുറത്ത് പോയതായും റിപ്പോർട്ടുകൾ ഉണ്ട്.
മുൻ ഗവർണർ സ്ഥാനത്തുനിന്ന് മാറിയ ശേഷം ആരിഫ് മുഹമ്മദ് ഖാന് എത്തിയ 2019-20 കാലഘട്ടത്തിൽ വര്‍ഷം 18. ലക്ഷമാണ് യാത്രാച്ചെലവ്. പിന്നീട് ഇങ്ങോട്ട് നാല് വര്‍ഷം കൊണ്ട് ഏകദേശം 46.55 ലക്ഷം രൂപ യാത്രകള്‍ക്കായി ചെലവായി. സുരക്ഷാ ഉദ്യോഗസ്ഥർ അടക്കമുള്ള ആളുകളുടെ യാത്ര ചിലവ് അടക്കം ഒരു കോടി രൂപ അയതായാണ് റിപ്പോർട്ട്.
പ്രഭാഷണങ്ങള്‍ക്കും വിവിധ പരിപാടികൾക്കുമായി വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് ക്ഷണിക്കുന്നതിനാലാണ് നിരന്തരം കേരളത്തിന് പുറത്തേക്ക് യാത്ര ചെയ്യേണ്ടിവരുന്നതെന്നാണ് അരീഫ് മുഹമ്മദ് ഖാന്റെ വാദം.