
കൊച്ചി: മുഖ്യമന്ത്രിയെ പിണറായി വിജയനെ സോഷ്യൽ മീഡിയയിൽ കൂടി അപകീര്‍ത്തിപ്പെടുത്തി വീഡിയോ പ്രചരിപ്പിച്ചെന്ന പരാതിയിൽ വിവാദ മാധ്യമ പ്രവർത്തകൻ ക്രൈം നന്ദകുമാര്‍ വീണ്ടും അറസ്റ്റില്‍.
എറണാകുളം ജില്ലയിലെ നോര്‍ത്ത് പൊലീസാണ് ക്രൈം നന്ദകുമാറിനെ അറസ്റ്റുചെയ്തത്. ഇതിന് മുൻപ് ആരോഗ്യ മന്ത്രി വീണ ജോർജിനെ അപകീർത്തി പെടുത്താൻ ശ്രമിച്ച കേസിലും ഇയാളെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായ ഭാഷയിൽ അസഭ്യം പറഞ്ഞ് കൊണ്ട് സോഷ്യൽ മീഡിയയിൽ വീഡിയോ പ്രസിദ്ധീകരിച്ചതിനാണ് അറസ്റ്റ്.
തീർത്തും മോശം പരാമര്‍ശങ്ങള്‍ അടങ്ങുന്നവയാണ് പ്രചരിക്കുന്ന വീഡിയോ. വാട്സ്ആപ്പിൽ അടക്കം വീഡിയോ വ്യാപകമായി പ്രചരിക്കുന്നുണ്ട്.