
ആലപ്പുഴ: ദേശീയ സൈക്കിൾപോളോ താരം മരിച്ചു. കേരളത്തിന്റെ നിദ ഫാത്തിമയാണ് രാവിലെ നാഗ്പൂരിൽ മരിച്ചത്. അമ്പലപ്പുഴ സ്വദേശിനിയാണ് കുട്ടി. ഇന്നലെ രാത്രിയോടെ ഛർദ്ദിച്ച് അവശനിലയിലായ ഫാത്തിമയെ ഉടൻ തന്നെ ആശുപത്രിയിലേക്ക് എത്തിക്കുകയും തീവ്രപരിചരണ വിഭാഗത്തിൽ അഡ്മിറ്റ് ചെയ്യാൻ തുടങ്ങുകയും.
തുടർന്ന് ഡോക്ടർമാർ കുട്ടിക്ക് ഇൻജക്‌ഷൻ കൊടുക്കാൻ തുടങ്ങുന്നതിനിടെ കുഴഞ്ഞുവീണ് മരണപ്പെടുകയായിരുന്നു കുട്ടി. ദേശീയ തലത്തിൽ നടക്കുന്ന സബ് ജൂനിയർ സൈക്കിൾ പോളോ മത്സരത്തിൽ പങ്കെടുക്കാനായി ഈ മാസം 20ാം തിയതിയാണ് മരണപ്പെട്ട കുട്ടി അടങ്ങുന്ന ടീം നാഗ്പൂരിലെത്തിയത്.
കേരളത്തിൽ നിന്ന് ചാംപ്യൻഷിപ്പിൽ പങ്കെടുക്കാൻ രണ്ടു അസോസിയേഷനുകളുടെ ടീം ആണ് പോയത്. കേരള സൈക്കിൾപോളോ അസോസിയേഷൻ അംഗമായിരുന്നു മരണപ്പെട്ട ഫാത്തിമ.
മൃതദേഹം നാഗ്പൂരിൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മറ്റ് നടപടികൾക്കും പോസ്റ്റുമോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് കൈമാറും. സ്പോർട്സ് കൗൺസിലിന് കിഴിൽ നിയമപ്രകാരം തന്നെ റജിസ്റ്റർ ചെയ്ത സംഘടനയായിട്ടും കോടതിയുടെ ഉത്തരവ് വഴിയാണ് മരണപ്പെട്ട കുട്ടി ഉൾപ്പെടുന്ന ടീം മത്സരിക്കാൻ എത്തിയത്.
ഇവർക്ക് ഭക്ഷണമോ താമസ സൗകര്യങ്ങളോ കൊടുക്കാൻ ദേശീയ ഫെഡറേഷൻ തയ്യാറിയില്ല എന്നും ആരോപണം ഉയർന്നിട്ടുണ്ട്. മത്സരിക്കാൻ സൗകര്യം ഒരുക്കാനാണ് കോടതി ഉത്തരവ് ഇട്ടത്. അതിനാൽ കൂടുതൽ സൗകര്യങ്ങൾ നൽകേണ്ടതില്ല എന്ന നിലപാടാണ് ഫെഡറേഷൻ സ്വീകരിച്ചതെന്നാണ് വിവരം.
അതേസമയം ഭക്ഷണ, താമസ സൗകര്യം ഒരുക്കി നൽകിയില്ലെന്ന പരാതിയിൽ അന്വേഷണം നടത്തുമെന്ന് സംസ്ഥാന കായിക പറഞ്ഞു.