
തിരുവനന്തപുരം: പൃഥ്വിരാജ് നായകവേഷത്തിൽ എത്താൻ പോകുന്ന ‘ഗുരുവായൂര്‍ അമ്പലനടയില്‍’എന്ന സിനിമക്കെതിരെ രൂക്ഷ വിമർശനവുമായി എ.എച്ച്.പി മുൻനേതാവ് പ്രതീഷ് വിശ്വനാഥ്.
ഗുരുവായൂര്‍ അമ്പലനടയിലെന്ന പേരാണ് തീവ്ര ഹിന്ദു സംഘടനാ നേതാവിനെ പ്രകോപിപ്പിച്ചത്.കേരളത്തിലെ സിനിമാക്കാർക്ക് ദിശബോധം വരുത്താൻ നടൻ ഉണ്ണിമുകുന്ദന് കഴിയുന്നുണ്ടെന്ന് തനിക്ക് ഈ സമയം വ്യക്തമായതായും.
എന്നാൽ പൃഥ്വിരാജ് ഗുരുവായൂരപ്പന്റെ പേര് പറഞ്ഞു വികലമായിട്ട് എന്തെങ്കിലും ചെയ്ത് കൂട്ടാനാണ് നോക്കുന്നതെങ്കിൽ മുൻപ് രാജു മോൻ അനൗൺസ് ചെയ്തവാരിയം കുന്നൻ ചിത്രത്തെ പറ്റി ഓർത്താൽ മതിയെന്നും പ്രതീഷ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തതമാക്കി.
സൂപ്പർ ഹിറ്റ് ചിത്രം ജയ ജയ ജയ ജയ ഹേക്ക് ശേഷം വിപിന്‍ ദാസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയാണ് ഇത്. നടനും സംവിധായകനുമായ ബേസില്‍ അടക്കം നിരവധി പ്രമുഖ താരങ്ങൾ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.