
കൊച്ചി: ഗുരുവായൂരമ്പലനടയില്‍ എന്ന ഏറ്റവും പുതിയ പൃഥിരാജ് ചിത്രത്തിനെതിരെ ഭീഷണി മുഴക്കിയ പ്രതീഷ് വിശ്വനാഥുമായി വിശ്വ ഹിന്ദു പരിഷത്തിന് യാതൊരു ബന്ധവുമില്ലെന്ന് സംഘടന.
വി.എച്ച്.പി ഭീഷണിയെന്ന പ്രചാരണം തീർത്തും അടിസ്ഥാന രഹിതമാണ്. വര്‍ഷങ്ങള്‍ക്ക് മുന്‍പ് തന്നെ ഫേസ്ബുക്ക് പോസ്റ്റ് ഇട്ട വ്യക്തിയെ വി.എച്ച്.പിയില്‍ നിന്ന് പുറത്ത് ആക്കിയതായി സംഘടനയുടെ സംസ്ഥാന അധ്യക്ഷന്‍ വിജിതമ്പി വ്യക്തമാക്കി.
ഏത് സിനിമ ആയാലും റിലീസ് ചെയ്യട്ടെയെന്നാണ് സംഘടനയുടെ നിലപാട്. ഒരു ചിത്രം ജനിക്കുന്നതിന് മുൻപ് തന്നെ അതിന്റെ ജാതകമെഴുതാന്‍. അത്രയ്ക്ക് ബുദ്ധിയില്ലാത്തവരല്ല വി.എച്ച്.പി സംഘടന അംഗങ്ങൾ എന്നും അദ്ദേഹം പറഞ്ഞു.
വിവാദവുമായി പരിഷത്തിന് ബന്ധവുമില്ലെന്നും,
സിനിമ തീയേറ്ററിൽ എത്തിയ ശേഷം മാത്രം അപാകതയുണ്ടെങ്കിൽ പ്രതികരണമുണ്ടാകുമെന്നും സംഘടന നേതാക്കൾ വ്യക്തമാക്കി.