
കണ്ണൂര്‍: ഗുജറാത്ത് വംശഹത്യയിൽ നരേന്ദ്ര മോഡിയുടെ പങ്കാരോപിക്കുന്ന ഡോക്യുമെന്ററി എസ്എഫ്ഐയ്യും ഡിവൈഎഫ്‌ഐയ്യും പ്രദര്‍ശിപ്പിക്കുന്നതിനെതിരെ രൂക്ഷ വിമർശനവുമായി ബി.ജെ.പി നേതാവ് എം.ടി രമേശ്.
ഇടത് യുവജന സംഘടനയായ ഡി.വൈ.എഫ്.ഐയുടെ പതാകയിൽ മാത്രമല്ല അവരുടെ മനസ്സിൽ വെള്ളക്കാരോടുള്ള കൂറുമാണെന്നും രമേശ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തതമാക്കി.
ഇന്ത്യൻ പ്രധാനമന്ത്രിയ്ക്കെതിരെ ബിബിസി അപവാദ പ്രചരണവുമായി രംഗത്ത് എത്തുമ്പോൾ അഭിമാനമുള്ള ഒരു പൗരന്മാർ ഇന്ത്യക്കൊപ്പം തന്നെ നിൽക്കുമെന്നും എംടി രമേശ് പറഞ്ഞു.
ഒറ്റുകാരുടെ പാരമ്പര്യമുളള കമ്മ്യൂണിസ്റ്റുകാർ ബ്രിട്ടീഷുക്ക് ഒപ്പം നിൽക്കുമെന്നും രമേശ് കുറ്റപ്പെടുത്തി. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയതിന് മുമ്പും ശേഷവും ഇവിടുത്തെ കമ്മ്യൂണിസ്റ്റുപാർട്ടി ഇത്തരം ജനിതക വൈകല്യം കാണിച്ചിട്ടുണ്ടെന്നും ബിജെപി നേതാവ് ചൂണ്ടിക്കാട്ടി.