
തിരുവനന്തപുരം: കേന്ദ്രസർക്കാർ രാജ്യത്ത് വിലക്കേർപ്പെടുത്തിയ ബി.ബി.സിയുടെ “ഇന്ത്യ-ദി-മോഡി ക്വസ്റ്റ്യൻ” എന്ന ഡോക്യുമെൻററി. ഡിവൈഎഫ്ഐ നേതൃത്വത്തിൽ എറണാകുളം, തിരുവനന്തപുരം, കണ്ണൂർ കോഴിക്കോട് എന്നീ പ്രധാന നഗരങ്ങളിൽ പ്രദർശിപ്പിച്ചു.
ഡോക്യുമെന്ററി പ്രദർശനം സോഷ്യൽ മീഡിയയിൽ അടക്കം വിലക്കിയ കേന്ദ്ര നിലപാടിൽ പ്രതിഷേധിച്ചാണ്. എസ്എഫ്ഐയും ഡിവൈഎഫ്ഐയും ചേർന്ന് പ്രധാന നഗരത്തിൽ ഡോക്യുമെന്ററി ആയിരങ്ങളുടെ മുന്നിൽ പ്രദർശിപ്പിച്ചത്. നരേന്ദ്ര മോഡിയുടെ ഗുജറാത്ത് വംശഹത്യയിലെ പങ്കാണ് ഡോക്യുമെന്ററി തുറന്നു കാട്ടുന്നത് ഇതാണ് കേന്ദ്രത്തെ ചൊടുപ്പിച്ചത്.
കണ്ണൂരിൽ ഡി.വൈ.എഫ്.ഐയുടെ സംസ്ഥാന സെക്രട്ടറിയും യുവ നേതാവുമായ വി.കെ സനോജ് ഡോക്യുമെന്ററി പ്രദർശനം ഉദ്ഘാടനം ചെയ്തു. പ്രധാന നഗരങ്ങളിൽ കൂടാതെ കേരളത്തിലെ വിവിധ ചെറുപട്ടണങ്ങളിലും ലോക്കൽ കമ്മറ്റികളുടെ നേത്യത്വത്തിൽ ഡോക്യുമെന്ററി പ്രദർശനം നടന്നു.
കഴിഞ്ഞ ദിവസമാണ് ഡോക്യുമെന്ററിയുടെ ലിങ്കുകൾ ഡിലീറ്റ് ചെയ്യാൻ ട്വിറ്റർ യൂട്യൂബ് അടക്കമുള്ള സോഷ്യൽ മീഡിയ കമ്പനികളോട് കേന്ദ്രം ആവിശ്യപെട്ടത്. തുടർന്ന് ചാനൽ വെബ്സൈറ്റിൽ നടന്നു വരുന്ന ഡോക്യുമെന്ററിയുടെ യഥാർത്ഥ സംപ്രേഷണവും ഇന്ത്യയിൽ അപ്രഖ്യാപിതമായി വിലക്കിയിട്ടുണ്ട്. ഡോക്യുമെന്ററിയുടെ അടുത്ത ഭാഗം ചൊവ്വാഴ്ച പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ട്. നേരത്തെ ഡോക്യുമെന്ററി പ്രദർശനം തടയുമെന്ന് യുവമോർച്ച അടക്കം വ്യക്തതമാക്കിയിരുന്നു.