
തിരുവനന്തപുരം: നടൻ ഉണ്ണി മുകുന്ദനെതിരെ രൂക്ഷ വിമർശനവുമായി സന്തോഷ് വർക്കി. നടന്റെ ഏറ്റവും പുതിയ ചിത്രമായ മാളികപ്പുറത്തെ വിമർശിച്ച യൂട്യൂബറെ ഫോണിൽ വിളിച്ചു അസഭ്യം പറഞ്ഞതുമായി ബന്ധപ്പെട്ടാണ് ആറാട്ട് വർക്കിയൂടെ പ്രതികരണം.
ഉണ്ണി മുകുന്ദൻ അടിയുടെ ആളാണ്. നടൻ യൂട്യൂബറെ ഫോണിൽ വിളിച്ച് അസഭ്യം പറഞ്ഞത് മഹാ തെണ്ടിത്തരമാണെന്നും, ഉണ്ണിമുകുന്ദൻ തന്നേയും തെറി പറഞ്ഞിട്ടുണ്ട്. അയാൾ അടിയുടെ ആളാണ്. എന്നെ വീട്ടിൽ വന്ന് തല്ലുമെന്ന് മുൻപ് ഉണ്ണിമുകുന്ദൻ പറഞ്ഞിരുന്നതായും സന്തോഷ് വർക്കി പറഞ്ഞു.
എന്തിനാണ് തന്നെ ഇങ്ങനെ പറഞ്ഞതെന്ന് നടനോട് ചോദിച്ചപ്പോൾ. നടി നിത്യാമേനോനെ ഫോണിൽ വിളിച്ചതിനാണെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞതായി സന്തോഷ് വർക്കി പറയുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറിയിട്ടുണ്ട്.