
കൊടുങ്ങല്ലൂർ: കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ ഇത്തവണത്തെ പുരസ്കാരം നടൻ ഉണ്ണിമുകുന്ദന്. ത്രിശൂർ കേരള ക്ഷേത്രസംരക്ഷണ സമി ജില്ലാ കമ്മിറ്റിയുടെ നേത്യത്വത്തിലാണ് നടന് “വിദ്യാഗോപാലമന്ത്രാർച്ചന” പുരസ്കാരം സമ്മാനിക്കുന്നത്.
മാളികപ്പുറം സിനിമയിലെ നടന്റെ മികച്ച അഭിനയത്തിനാണ് പുരസ്കാരം. കൊടുങ്ങല്ലൂർ ഭഗവതിയുടെയും നന്ദഗോപൻറെയും ശിൽപം അടക്കമുള്ള പുരസ്കാരമാണ് അടുത്ത മാസം നടക്കുന്ന ചടങ്ങിൽ നൽകുക.
Also Read എന്നെ വീട്ടിൽ കയറി തല്ലുമെന്ന് ഉണ്ണിമുകുന്ദൻ പറഞ്ഞു ; ഉണ്ണിക്കെതിരെ സന്തോഷ് വർക്കി
ഫെബ്രുവരി പന്ത്രണ്ടാം തിയതി കൊടുങ്ങല്ലൂർ ക്ഷേത്രത്തിൽ നടക്കുന്ന പരിപാടിയിലെ വേദിയിൽ വച്ച് ഉണ്ണിമുകുന്ദന് പുരസ്കാരം നൽകുമെന്ന് ക്ഷേത്രം സംരക്ഷണ സമിതിയുടെ സെക്രട്ടറി അറിയിച്ചു.