
ഡല്‍ഹി: മഹാത്മാഗാന്ധി വെടിയേറ്റ് കൊല്ലപ്പെട്ടിട്ട് ഇന്ന് എഴുപത്തിയഞ്ച് വർഷം തികയുന്നു. 1948 ജനുവരി 30നു ഡൽഹിയിൽ സ്ഥിതി ചെയ്യുന്ന ബിർലഹൗസിൽ പ്രാർത്ഥന യോഗത്തിൽ പങ്കെടുക്കാൻ അദ്ദേഹം എത്തിയപ്പോഴാണ് ഹിന്ദുത്വ ഭീകരനും തീവ്രാദിയുമായ നാഥുറാംവിനായക് ഗോഡ്സെ അദ്ദേഹത്തെ വെടിവെച്ച് അതിദാരുണമായി കൊന്നത്.
സ്വാതന്ത്ര്യാനന്തര ഇന്ത്യയെ നടുക്കുന്ന അരും കൊലപാതകങ്ങളിൽ ഒന്നായിരുന്നു ഇത്. ഹിന്ദു മഹാസഭയുടെ മുൻനിര പ്രവർത്തകനായ ഗോഡ്‌സേ ഗാന്ധിയെ വിധിച്ചതിന് പിന്നാലെ ആർ.എസ്സ്.എസ്സിനെ അടക്കം താൽകാലികമായി രാജ്യത്ത് നിരോധിക്കുകയും ചെയ്തിരുന്നു.
ഗാന്ധിയുടെ കൊലപാതക സമയം, ഗോഡ്സേയും അദ്ദേഹത്തിന്റെ സഹോദരനും, ആർഎസ്എസ് സംഘടനകളിൽ അംഗങ്ങളായിരുന്നെന്ന് ഗോഡ്സേയുടെ സഹോദരൻ പിന്നീട് പ്രസ്താവിക്കുകയുണ്ടായി.
പിന്നീട് 1932 വരെ നാഥൂറാം ഗോഡ്സെ തങ്ങളുടെ പ്രവർത്തകനായിരുന്നെന്ന് ആർ.എസ്.എസ് സമ്മതിക്കുന്നുണ്ട്. ഗോഡ്സെയും ഹിന്ദു മഹാസഭയും. ഓളിന്ത്യ മുസ്ലീം ലീഗിനെയും, മറ്റ് സ്വാതന്ത്ര്യ പ്രസ്ഥാനങ്ങളായ കോൺഗ്രസ്സിനെയും അക്കാലത്ത് എതിർത്തിരുന്നതായും ചരിത്ര രേഖകളിൽ ഗോഡ്സെ പറഞ്ഞതായി രേഖപ്പെടുത്തിയിട്ടുണ്ട്. 1949 നവംബർ 15നാണ് നാഥുറാം വിനായക് ഗോഡ്സെയെ തൂക്കിലേറ്റിയത്.