
തിരുവനന്തപുരം: കഴിഞ്ഞ ദിവസം ധനമന്ത്രി ബാലഗോപാൽ അവതരിപ്പിച്ച സംസ്ഥാന ബജറ്റിലെ ഇന്ധന സെസ് വർധനവിനെയും, നികുതി വര്‍ധനേയും പിന്തുണച്ചും ന്യായീകരിച്ചും കാനം രാജേന്ദ്രന്‍. ‘പെന്‍ഷനും ശമ്പളവും അടക്കം മുടങ്ങാതെ കൊടുക്കേണ്ട എന്നാണ്’ മാധ്യമ പ്രവർത്തകരുടെ ചോദ്യത്തോട് സിപിഐ സംസ്ഥാന സെക്രട്ടറി പ്രതികരിച്ചത്.
കേന്ദ്രസർക്കാർ പണം നൽകിയില്ലെങ്കിൽ വികസന പ്രവര്‍ത്തനങ്ങൾ ഏങ്ങനെ നടത്തുമെന്നും കാനം രാജേന്ദ്രൻ ചോദിച്ചു. അതേസമയം നികുതി വർധനവിനോടുള്ള ജനങ്ങളുടെ പ്രതികരണം എൽഡിഎഫിൽ ചർച്ച ചെയ്യുമെന്നും ജനങ്ങളുടെ ആശങ്കകൾ ധനമന്ത്രിയെ ചൂണ്ടിക്കാട്ടുമെന്നും കാനം വ്യക്തതമാക്കി.
നികുതി കൂട്ടലുകൾ ഏത് കാലത്ത് വന്നാലും സംസ്ഥാനത്തെ ജനങ്ങളിൽ നിന്ന് പ്രതിഷേധം ഉണ്ടാകും. ജനങ്ങളുടെ ഭാഗത്ത് നിന്നുള്ള പ്രതിഷേധം മുന്നണി ചര്‍ച്ച ചെയ്യുമെന്നും. വിമര്‍ശനങ്ങൾ പരിഗണിച്ച് തന്നെയാകും ധനമന്ത്രി കൂടുതൽ തീരുമാനങ്ങൾ കൈക്കൊള്ളുകയെന്നും അദ്ദേഹം പറഞ്ഞു.