
തിരുവനന്തപുരം: പുഴമുതല്‍ പുഴവരെ എന്ന തന്റെ സിനിമ ഈ വരുന്ന മാർച്ച് മൂന്നിന് തീയേറ്ററുകളിൽ റിലീസ് ചെയ്യുമെന്ന് സംവിധായകന്‍ രാമസിംഹന്‍ അബൂബക്കര്‍. (അലി അക്ബർ) അറിയിച്ചു. ഫേസ്ബുക്ക് പോസ്റ്റിലുടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
മാളികപ്പുറവും കാന്താരയും ജനങ്ങൾ ഏറ്റെടുത്തതുപോലെ തന്റെ ഈ സിനിമയും പ്രേക്ഷകര്‍ ഏറ്റെടുക്കുമെന്ന് വിശ്വാസമുണ്ടെന്നും അലി അക്ബർ ഫേസ്ബുക്ക് വീഡിയോയിലൂടെ വ്യക്തതമാക്കി.
മമധര്‍മ്മയുടെ ബാനറിൽ സംഘപരിവാർ അനുകൂലികളിൽ നിന്ന് ക്രൗഡ് ഫണ്ടിംഗ് നടത്തിയാണ് സിനിമ നിര്‍മ്മിക്കാനുള്ള പണം അലി അക്ബർ കണ്ടെത്തിയത്. സിനിമയിൽ വാരിയംകുന്നന്റെ വേഷത്തിലെത്തുന്നത് പ്രശസ്ത തമിഴ് നടൻ തലൈവാസല്‍ വിജയാണ്.
നടൻ ജോയ്മാത്യുവും പ്രധാന കഥാപാത്രമായി ചിത്രത്തിൽ എത്തുന്നുണ്ട്. സെന്‍സറിംഗ് പൂര്‍ത്തിയാക്കിയ സിനിമയിൽ ഏഴോളം സീനുകൾ സെന്‍സര്‍ ബോര്‍ഡ് നിർദേശത്തെ തുടർന്ന് ഡിലീറ്റ് ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടുകൾ ഉണ്ട്. അതേസമയം ‘എ സര്‍ട്ടിഫിക്കറ്റാണ്’ ചിത്രത്തിന് ലഭിച്ചതെന്നാണ് സൂചന. അലി അക്ബർ തന്നെ ഒരാൾക്ക് മറുപടിയായാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
1921ൽ മലബാറിൽ നടന്ന ചില സംഭവങ്ങളുടെ പശ്ചാത്തലത്തില്‍, വാരിയംകുന്നത്ത് കുഞ്ഞുഹമ്മദ് ഹാജിയുടെ ജീവിതമാണ് ‘പുഴ മുതൽ പുഴ വരെ’ പറയുന്നതെന്നാണ് അലി അക്ബർ വാദം.