
തിരുവനന്തപുരം: റബ്ബർ വില 300 രൂപയാക്കി ഉയർത്തിയാൽ കേരളത്തിൽ സഭ വിശ്വാസികൾ ബിജെപിക്ക് തന്നെ വോട്ട് ചെയ്യാമെന്ന ബിഷപ്പ് ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനയ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി കെ.ടി.ജലീല്‍.
30 വെള്ളിക്കാശിൻ്റെ മൂല്യമാണോ മോദി കാലത്തെ ഈ 300 രൂപയെന്ന് തലശേരി ബിഷപ്പിനോട് ജലീൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചു. ബി.ജെ.പി കൂട്ടി നൽകുന്ന റബ്ബർ വിലപോയി വാങ്ങണമെങ്കിൽ. ഉടലിൽ തല ഉണ്ടായിട്ട് വേണ്ടേയെന്നും ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.
കഴിഞ്ഞ ആഴ്ചയാണ് ബിജെപി നേതാക്കളും തലശേരി ബിഷപ്പും കൂടിക്കാഴ്ച നടത്തിയത്. തൊട്ട് പിന്നാലെ ബിജെപിയോട് സഭയ്ക്ക് വിരോധമില്ലെന്നും. റബ്ബർ വില 300 ആക്കിയാൽ ബിജെപിക്ക് വോട്ട് നൽകുമെന്നും ജോസഫ് പാംപ്ലാനി പരോക്ഷമായി വ്യക്തതമാക്കിയിരുന്നു.