
തിരുവനന്തപുരം: വിവാദ നായകർ ഫാരിസ് അബൂബക്കർ തന്റെ ബന്ധു ആണെന്ന ആരോപണത്തെ പരിഹസിച്ച് മന്ത്രി റിയാസ്. പുതിയതായി എനിക്കൊരു അമ്മാവനെ കൂടി കിട്ടിയെന്നാണ് മുഹമ്മദ് റിയാസ് പരിഹസിച്ചത്. ഫോണിൽ പോലും ഞാൻ ഫാരിസ് അബൂബക്കർ ആയി സംസാരിച്ചിട്ടില്ലെന്നും. ആരോപണം ഉന്നയിക്കുന്ന ആളുകൾക്ക് ഉന്നയിക്കാമെന്നും റിയാസ് വ്യക്തതമാക്കി.
ഫാരിസ് അബൂബക്കർ മന്ത്രി മുഹമ്മദ് റിയാസിന്റെ ബന്ധുവെന്ന പരോക്ഷ ആരോപണവുമായി പസി ജോർജ് കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. റിയാസിന്റെ ബന്ധു കൂടിയായ ഫാരിസിനെ സംരക്ഷിക്കുന്ന നിലപാടാണ് സംസ്ഥാന സർക്കാരിന്റെയും മുഖ്യമന്ത്രിയുടേതെന്നും ജോർജ് ആരോപിച്ചിരുന്നു.
അതേസമയം ഫാരിസിനെതിരെ
എൻഫോഴ്സ്മെന്‍റും അന്വേഷണം തുടങ്ങി. എറണാകുളത്ത് അടക്കം ഇടനിലക്കാരെ വച്ച് ഭൂമി വാങ്ങിക്കൂട്ടിയെന്നാണ് ഇയാൾക്ക് എതിരെ ഉയർന്ന പ്രധാന ആക്ഷേപം. ഈയാഴ്ച തന്നെ വിദേശത്തുളള ഫാരിസിനോട് ചെന്നൈയിലെത്താൻ ഇൻകംടാക്സ് ഡിപ്പാർട്ട്മെന്റ് ആവശ്യപ്പെട്ടിട്ടുണ്ട്.