
പത്തനാപുരം: ഏഴാം ക്ലാസുകാരൻ അർജുന് വീട് നിർമിച്ചു നൽകുമെന്ന വാഗ്ദാനം പാലിച്ച് പത്തനാപുരം എംഎൽഎ കെബി ഗണേഷ് കുമാർ. സ്ഥലത്ത് എത്തി എംഎൽഎ വീടിന് തറക്കല്ലിട്ടു.
ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറിയിട്ടുണ്ട്. നിർമിക്കാൻ പോകുന്ന വീടിന്‍റെ ഫോട്ടോ കണ്ടതോടെ വിദ്യാര്‍ത്ഥി ഗണേഷ് കുമാറിനെ കെട്ടിപിടിച്ചു കരയുന്നതും. ഒപ്പം എംഎൽഎയ്ക്ക് ഒരു സ്നേഹചുംബനവും നൽകുന്നതും വീഡിയോയിൽ കാണാം.
‘നിനക്ക് എത്ര വേണമെങ്കിലും പഠിക്കാമെന്നും, എവിടെ വരെ പഠിക്കാനാണ് ആഗ്രഹമെങ്കിൽ. നിന്നെ എന്റെ മകനെ പോലെ ഞാന്‍ പഠിപ്പിക്കുമെന്നും വിദ്യാർത്ഥിയ്ക്ക് കഴിഞ്ഞ ദിവസം എംഎൽഎ വാക്ക് നൽകുകയും. എന്‍റെ ചെലവിൽ പുതിയൊരു വീട് നിർമിച്ചു തരുമെന്നും’
സ്വന്തമായി സ്ഥലം ഉണ്ടായിട്ടും ഒരു വീട് നിർമിക്കാൻ കഴിയാത്ത വിദ്യാർത്ഥിയുടെ കുടുംബത്തിന്റെ അവസ്ഥ കണ്ട്. പത്തനാപുരം എംഎൽഎ അർജുനെ ചേർത്ത് പിടിച്ചു പറഞ്ഞ ഈ വാക്കുകൾ സോഷ്യൽ മീഡിയ കൈയ്യടിയോടെയാണ് സ്വീകരിച്ചത്.
പത്തനാപുരത്തെ കമുകുംചേരിയിലാണ് പുതിയ വീട് നിര്‍മ്മിക്കുന്നത്. വീടിന്‍റെ തറക്കില്ലിടല്‍ ചടങ്ങിൽ നിന്ന് നാട്ടുകാർ പകർത്തിയ വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറിയിരിക്കുന്നത്.