
കാസർകോട്: കേന്ദ്ര മന്ത്രി വി മുരളീധരൻ കാസർകോട് ജില്ലയിൽ നടത്തിയ പ്രസംഗത്തിൽ വിദ്യാർഥികളുടെ കൂവൽ. കേന്ദ്ര സർവകലാശാലയിൽ നടന്ന ബിരുദദാന ചടങ്ങിൽ കേന്ദ്ര മന്ത്രി പ്രസംഗിക്കുന്നതിനിടെയാണ് വിദ്യാർഥികൾ കൂവിയത്.
പ്രസംഗം തുടങ്ങി ശേഷം ചെറിയ രീതിയിൽ വിദ്യാർഥികൾ കൂവിയെങ്കിലും. പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ പുകഴ്ത്തി സംസാരിച്ചതോടെയാണ് വിദ്യാർത്ഥികൾ കൂകിവിളിച്ചത്.
രാജ്യത്തെ വിദ്യാഭ്യാസ സംവിധാനത്തെ നരേന്ദ്ര മോഡി സർക്കാർ അധികാരത്തിൽ എത്തിയതോടെ ഉന്നതങ്ങളിൽ എത്തിച്ചെന്ന് മന്ത്രി പ്രസംഗത്തിലുടെ പറയാൻ ശ്രമിച്ചതോടെയാണ് വിദ്യാർഥികളുടെ പ്രതികരണം.
വിദ്യാർഥികളുടെ കൂകിവിളി വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറിയിട്ടുണ്ട്. വി.മുരളീധരനെ പിന്തുണച്ചും, വിമർശിച്ചും നിരവധി ആളുകൾ രംഗത്ത് എത്തിയിട്ടുണ്ട്. അതേസമയം വിവാദത്തിൽ കേന്ദ്ര മന്ത്രി ഇത് വരെ പ്രതികരിച്ചിട്ടില്ല.