
തിരുവനന്തപുരം: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിന് പിന്നാലെ വയനാട്ടിൽ സ്ഥാനാർത്ഥി പ്രഖ്യാപനവുമായി ഒരു വിഭാഗം സൈബർ കോൺഗ്രസ് പ്രവർത്തകർ. വയനാട്ടിലേക്ക് സ്വാഗതമെന്ന് എഴുതി വിടി ബൽറാമിന്റെ ചിത്രം പതിച്ച പോസ്റ്റാണ് കോൺഗ്രസ് അനുകൂല ഗ്രൂപ്പുകളിൽ വ്യാപകമായി പ്രചരിക്കുന്നത്.
രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ വാർത്ത പുറത്ത് വന്ന് ഏതാനും മണിക്കൂറുകൾക്ക് ശേഷമാണ് കോൺഗ്രസ് അനുകൂല ഫേസ്ബുക്ക് പേജുകളിലും വാട്സാപ്പ് ഗ്രൂപ്പുകളിലും ചിത്രം പ്രത്യക്ഷപ്പെട്ടത്.
അതേസമയം വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പുണ്ടായാല്‍ ഏത് സമയത്തും തെരഞ്ഞെടുപ്പിനെ നേരിടാൻ പാർട്ടി തയ്യാറാണെന്നും. സിപിഐഎമ്മിന്റെ പിന്തുണ വയനാട് മണ്ഡലത്തിൽ പ്രതീക്ഷിക്കുന്നതായും കെ സുധാകരന്‍ അൽപം മുമ്പ് വ്യക്തതമാക്കിയിരുന്നു.