
ആലപ്പുഴ: കേന്ദ്ര ഭരണത്തെ പരോക്ഷമായി വിമർശിച്ച് ഭഗത് സിങ്ങിന്റെ കുടുംബം. ഒരുപാട് സ്വാതന്ത്ര്യ സമര പോരാളികളുടെ രക്തത്തിൽനിന്ന് ലഭിച്ച ഇന്ത്യൻ സ്വാതന്ത്ര്യത്തെ ചോദ്യംചെയ്യുന്ന തരത്തിലാണ് കേന്ദ്രസർക്കാരിന്റെ ഇന്നത്തെ ഭരണമെന്ന് സ്വാതന്ത്ര്യസമര പോരാളി ഭഗത് സിങ്ങിന്റെ കുടുംബം.
സാധാരണക്കാരെ കുറിച്ച് ചിന്തയില്ലാതെ കേന്ദ്ര സർക്കാർ അവരുടെ ചില സ്വാർഥ താത്പര്യങ്ങൾക്കായി രാഷ്ട്രത്തെ തന്നെ നശിപ്പിക്കുക ആണെന്നും. സ്വന്തം അധികാരവും പ്രധാനമന്ത്രി കസേരയും സംരക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ സാധാരണക്കാരയ ജനങ്ങളെ ഭരണകർത്താക്കൾ മറന്നു പോയതായും ഭഗത് സിങ്ങിന്റെ സഹോദരിയുടെ മകൻ ഹകുമത് സിങ്ങ് വ്യക്തതമാക്കി.
ഇതേ അഭിപ്രായമാണ് ഭഗത് സിങ്ങിന്റെ അടുത്ത ബന്ധു ഗുർജിത് കൗറിനും. കേന്ദ്ര സർക്കാർ നല്ല രീതിയിൽ പ്രവർത്തിക്കുന്ന സംസ്ഥാനങ്ങളെ അവർക്ക് ലഭിക്കേണ്ട അർഹമായ വിഹിതം പണം നിഷേധിച്ച് ദ്രോഹിക്കുന്നതായും. ഏതുവിധേനയും ഈ സംസ്ഥാനങ്ങളെ അവർക്ക് കീഴിൽ കൊണ്ട് വരാൻ ശ്രമിക്കുക ആണെന്നും ഭഗത് സിംഗിന്റെ കുടുംബം വ്യക്തതമാക്കി.
കേന്ദ്ര ഭരണത്തെ വിമർശിക്കുന്ന സംസ്ഥാനങ്ങൾ തങ്ങളുടെ ചൊൽപ്പടിക്ക് പ്രവർത്തിക്കണമെന്ന ഗൂഢലക്ഷ്യമാണ് പിന്നിൽ. പഞ്ചാബിലെ ഒരാൾക്കും ഈ അനീതിക്കെതിരെ മിണ്ടാതിരിക്കാൻ സാധിക്കില്ലെന്നും ഗുർജിത് വ്യക്തതമാക്കി.
അതേസമയം ഭഗത് സിംഗിന്റെ കുടുംബം കോൺഗ്രസിനേയും പരോക്ഷമായി വിമർശിച്ചു.
കോൺഗ്രസ് പാർട്ടി ഒരുപാതി ബിജെപി തന്നെ ആണ്. രാഹുലിനെക്കൊണ്ട് കോൺഗ്രസ് പാർട്ടിയെ എങ്ങുമെത്തിക്കാൻ കഴിയില്ലെന്ന ഉറപ്പ് രാജ്യത്തെ ജനങ്ങൾക്ക് ഉണ്ട്.
എന്നാൽ അദ്ദേഹത്തിന്റെ എംപി സ്ഥാനം നിഷേധിക്കാൻ കേന്ദ്രത്തിന് അവകാശമില്ലെന്നും. രാഹുൽ ഗാന്ധിയെ ജയിപ്പിച്ച ആളുകൾക്ക് ശരിതെറ്റുകൾ മനസിലാകും അവരാണ് രാഹുൽ തെറ്റ് ചെയ്തോ എന്ന് പറയേണ്ടത്.
ഞങ്ങൾക്ക് അഭിപ്രായം തുറന്നു പറയാനോ പ്രവർത്തിക്കാനോ ഒരു രാഷ്ട്രീയപ്പാർട്ടിയുടെയും പിന്തുണ വേണമെന്നില്ലെന്നും. അധികാരസ്ഥാനങ്ങളിൽ എത്തിപ്പിടാൻ തങ്ങളുടെ കുടുംബം ആഗ്രഹിക്കുന്നില്ലെന്നും ഭഗത് സിങ്ങിന്റെ കുടുംബങ്ങൾ പറഞ്ഞു. ആലപ്പുഴയിൽ നടന്ന ഒരു പരിപാടിയ്ക്ക് എത്തിയപ്പോഴാണ് ഇരുവരും പ്രതികരിച്ചത്.