
തിരുവനന്തപുരം: പ്രായപൂര്‍ത്തി ആകാത്ത കുട്ടിയെ വച്ച് വീഡിയോ ചിത്രീകരിച്ച് സംപ്രേക്ഷണം ചെയ്തതുമായി ബന്ധപ്പെട്ട കേസില്‍. ഏഷ്യാനെറ്റ് ജീവനക്കാരികയും എക്സിക്യൂട്ടീവ് എഡിറ്ററുമായ സിന്ധു സൂര്യകുമാർ അന്വേഷണ സംഘത്തിന് മുൻപാകെ ചോദ്യം ചെയ്യലിന് ഹാജരായി.
തമ്പാനൂർ സ്റ്റേഷനിലാണ് സിന്ധു സൂര്യകുമാർ അൽപം മുൻപ് ഹാജരായത്. കോഴിക്കോട് ക്രൈംബ്രാഞ്ച് സംഘമാണ് ചാനൽ എക്സിക്യൂട്ടീവ് എഡിറ്ററെ ചോദ്യം ചെയ്യുന്നത്. ഏതാനും ആഴ്ചകൾ മുൻപ് ചോദ്യം ചെയ്യലിനുവേണ്ടി ഹാജരാവാൻ സിന്ധുവിനോട് അന്വേഷണ സംഘം ആവശ്യപ്പെട്ടിരുന്നു. എന്നാൽ സുഖമില്ലെന്ന വിശദീകരണം നൽകി സിന്ധു ഹാജരായിരുന്നില്ല.
ഇതോടെയാണ് പ്രസ്തുത കേസ് അന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് സംഘം തിരുവനന്തപുരത്ത് വച്ച് സിന്ധു സൂര്യകുമാറിനെ ചോദ്യം ചെയ്യാൻ തീരുമാനിച്ചത്. കേസുമായി ബന്ധപ്പെട്ട് രണ്ട് ജീവനക്കാരെ പോലീസ് കഴിഞ്ഞ ആഴ്ച ചോദ്യം ചെയ്തിരുന്നു.
വ്യാജരേഖ ചമക്കല്‍, പോക്സോ, ക്രിമിനല്‍ ഗൂഢാലോചന കുറ്റം അടക്കം ചുമത്തിയാണ്. സിന്ധു സൂര്യകുമാര്‍, ഷാജഹാന്‍, നൗഫൽ എന്നിവർക്കെതിരെ പിവി അൻവർ നൽകിയ പരാതിയിൽ കേസെടുത്തത്.