
തിരുവനന്തപുരം: കമ്യൂണിസ്റ്റ് പാർട്ടികളിലെ വനിതാ നേതാക്കളെ രൂക്ഷമായി പരിഹരിച്ച് ബിജെപി നേതാവ് കെ.സുരേന്ദ്രൻ. കമ്യൂണിസ്റ്റ് പാർട്ടിയിലെ വനിതാ നേതാക്കളെല്ലാം തന്നെ തടിച്ചു കൊഴുത്ത് ഇരിക്കുകയാണെന്ന് പറഞ്ഞ സുരേന്ദ്രൻ.
“അവർ നല്ല കാശ് അടിച്ചുമാറ്റി. തടിച്ചു കൊഴുത്ത് അങ്ങനെ പൂതനകാളായി ഇരുന്ന്. കേരളത്തിലെ സ്ത്രീകളെ കളിയാക്കി കൊണ്ടിരിക്കുകയാണെന്നും” സുരേന്ദ്രൻ ബിജെപി വേദിയിൽ പറഞ്ഞു.
ഇ നാട്ടിലെ സത്രികളുടെ എല്ലാം ഇഷ്ടപ്പെട്ട നേതാവ് പ്രധാനമന്ത്രി നരേന്ദ്രമോഡി ആണെന്നും സുരേന്ദ്രൻ പറഞ്ഞു. കേരളത്തിൽ എൻഡിഎ അധികാരത്തിൽ എത്തുമെന്നും, അത് പകൽ കിനാവ് അല്ലെന്നും സുരേന്ദ്രൻ വ്യക്തതമാക്കി.
അതേസമയം സുരേന്ദ്രന്റെ പൂതന പരാമർശത്തെ വിമർശിച്ച് പ്രതിപക്ഷ നേതാക്കളായ വിടി ബൽറാമും, കെ സുധാകരൻ രംഗത്ത് എത്തിയിട്ടുണ്ട്.