
തിരുവനന്തപുരം: ബിജെപി നേതാവ് കെ സുരേന്ദ്രന്റെ പൂതന പരാമർശത്തിന് മറുപടിയായി സിപിഐഎം നേതാവ് ഷാഹിത കെമാൽ. സുരേന്ദ്രന്റെ വീട്ടിലെ സ്ത്രികളെ കാണുന്ന. ആ കണ്ണുകൊണ്ട് തന്നെ എല്ലാവരേയും കാണല്ലെ എന്നും ഇടത് നേതാവ് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തതമാക്കി.
“ചാണകം ഭക്ഷണമാക്കുന്നവർ ഇത് കണ്ട് അസൂയപ്പെട്ടിട്ട് കാര്യമില്ലെന്നും. ഞങ്ങളൊക്കെ ഭക്ഷിക്കുന്നത് അരിയാഹാരമാണ്”. അതിനാലാണ് തടിച്ചിരിക്കുന്നതെന്നും ഷാഹിദ കമാൽ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തതമാക്കി.
ഒരു പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് “സിപിഐഎം വനിതാ നേതാക്കൾ അഴിമതി നടത്തി പണം ഉണ്ടാക്കി. തടിച്ചു കൊഴുത്ത് പൂതനകളായി ഇരിക്കുകയാണെന്ന്” ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞത്.
അതേസമയം സുരേന്ദ്രന്റെ പരാമർശത്തെ രൂക്ഷമായി വിമർശിച്ച് പ്രതിപക്ഷ നേതാക്കൾ അടക്കം രംഗത്ത് എത്തിയിട്ടുണ്ട്. സുരേന്ദ്രൻ മാപ്പ് പറയണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ ആവശ്യപ്പെട്ടു.