
ഡൽഹി: കേരളം ദേശീയപാതാ വികസനത്തിനായി ചില്ലിക്കാശ് നൽകിയില്ലെന്ന കെ.സുരേന്ദ്രന്റെ ആരോപണം പൊളിയുന്നു. ദേശീയപാത ഡവലപ്മെന്റ് അതോറിറ്റിക്ക് കേരള സർക്കാർ ഇതുവരെ 5,519 കോടി നൽകിയെന്നാണ് കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി വ്യക്തതമാക്കി.
ദേശീയപാത വികസനവുമായി ബന്ധപ്പെട്ട് രാജ്യസഭയിൽ
ഇടത് എംപി എഎ റഹീം ഉയർത്തിയ ചോദ്യത്തിന് മറുപടി ആയാണ് നിതിൻ ഗഡ്കരി ഇക്കാര്യം പറഞ്ഞത്. ഇതോടെ ബിജെപി സംസ്ഥാന അധ്യക്ഷന്റെ ആരോപണം പൊളിഞ്ഞതായും.
ദേശീയപാതാ വികസനത്തിനായി സംസ്ഥാന സർക്കാർ ഒരുപങ്കും വഹിച്ചില്ലെന്ന് സുരേന്ദ്രന്റെ ആരോപണം നട്ടാൽ കുരുക്കാത്ത നുണയാണെന്നും എഎ റഹീം ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തതമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം