
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ അധികാരത്തില്‍ ഇങ്ങനെ കടിച്ചുതൂങ്ങി കിടക്കാതെ എത്രയും വേഗം രാജിവെക്കണമെന്ന് കെ.സുരേന്ദ്രന്‍. ദുരിതാശ്വാസനിധിയിലേക്ക് ലഭിച്ച തുക ദുര്‍വിനിയോഗം ചെയ്‌തെന്നാരോപിച്ച് കൊടുത്ത ഹര്‍ജി, അഭിപ്രായ വിത്യാസത്തെ തുടർന്ന് ഫുള്‍ ബെഞ്ചിനുവിട്ട ഉത്തരവിന് പിന്നാലെയാണ് ബിജെപി സംസ്ഥാന അധ്യക്ഷന്റെ പ്രതികരണം.
ലോകായുക്ത വിധി പിണറായി വിജയനും സംസ്ഥാന സർക്കാരിനും എതിരാണെന്ന് ചൂണ്ടിക്കാട്ടിയ സുരേന്ദ്രൻ. “തന്നിഷ്ടപ്രകാരം ദുരിതാശ്വാസനിധി ആളുകൾക്ക് വിതരണം ചെയ്തതിനെതിരായ കണ്ടെത്തലുകൾ” അതീവ ഗൗരവം ഉള്ളതാണെന്നും സുരേന്ദ്രൻ വ്യക്തതമാക്കി.
വിധി മുഖ്യമന്ത്രി പിണറായി വിജയനേറ്റ വലിയ തിരിച്ചടി തന്നെ ആണ്. ഹര്‍ജി പുതിയ ബെഞ്ചിന് വിട്ടെങ്കിലും പിണറായി വിജയന് കേസില്‍ നിന്ന് ഒഴിയാൻ ആകില്ലെന്നും. മുഖ്യമന്ത്രി സ്ഥാനം എത്രയും വേഗം രാജിവയ്ക്കണമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ ആവശ്യപ്പെട്ടു.