
തിരുവനന്തപുരം: ഹിന്ദു മഹാസഭ നേതാവ് വി.ഡി. സാവർക്കറുടെ ജീവിതകഥ സിനിമയാക്കാനുള്ള ആലോചനയുമായി സംഘപരിവാർ സഹയാത്രികൻ രാമസിംഹൻ.
വീർ സവർക്കറിനെക്കുറിച്ച് ഞാനൊരു സിനിമ ചെയ്താൽ ആരൊക്കെ കൂടെയുണ്ടാകുമെന്ന് അലി അക്ബർ ഫേസ്ബുക്ക് പോസ്റ്റിലൂടെ ചോദിച്ചതിന് പിന്നാലെയാണ് പുതിയ ചർച്ചകൾ തുടക്കമായത്.
അലി അക്ബറുടെ ഫേസ്ബുക്ക് പോസ്റ്റിനെ അനുകൂലിച്ച് സംഘപരിവാർ അണികൾ രംഗത്ത് എത്തിയപ്പോൾ. ഒരു വിഭാഗം ആളുകൾ പരിഹാസവുമായി രംഗത്ത് എത്തിയിട്ടുണ്ട്.
“ഷൂ തരാൻ ബാറ്റ കമ്പനി റെഡി ആണെന്നും”. “മാപ്പ് എഴുതി നൽകിയ ഭാഗം ചിത്രത്തിൽ ഉണ്ടാകുമോ എന്നും”, “ഷൂ മുതൽ ഷൂ വരെ എന്ന് പേര് നൽകുന്നതാണ് ഉചിതമെന്നും” ചില ആളുകൾ കമന്റ് ബോക്സിലൂടെ പരിഹസിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസം രാഹുൽ ഗാന്ധി നടത്തിയ പരാമർശത്തെ വിമർശിച്ച് സവർക്കറുടെ കൊച്ചുമകൻ രംഗത്ത് എത്തിയതോടെയാണ്. സവർക്കറുടെ പഴയ കഥകൾ സാമൂഹിക മാധ്യമങ്ങളിൽ വീണ്ടും ചർച്ച ആയത്.