
കൊച്ചി: എറണാകുളത്തെ വായു മലിനമാക്കി അദാനി ഗ്യാസ് പ്ലാന്റിൽ വാതക ചോർച്ച. കളമശേരി, ഇടപ്പള്ളി, കാക്കനാട്, കുസാറ്റ് അടക്കമുള്ള മേഖലകളിലാണ് ഇന്നലെ രാത്രി പാചക വാതകത്തിനോട് സമാനമായ ഗന്ധം പടർന്നത്.
തുടർന്ന് രൂക്ഷഗന്ധം വരുന്ന സ്ഥലം തേടി ഇറങ്ങിയ ആളുകളിൽ ചിലർക്ക് ഗന്ധം ശ്വസിച്ച് ദേഹാസ്വാസ്ഥ്യം ഉണ്ടായതായും നാട്ടുകാർ പ്രതികരിച്ചു. അദാനി ഗ്യാസ് കമ്പനിയുടെ പൈപ്പ് ലൈനിൽ. കഴിഞ്ഞ ദിവസം നടന്ന അറ്റകുറ്റപ്പണിക്കിടെ ഉണ്ടായ പാകപ്പിഴകളാണ് വാതക ചോർച്ചയ്ക്ക് കാരണം.
പാചകവാതകത്തിൽ ചേർക്കുന്ന കെമിക്കലായ “ടെർട്ട്ബ്യൂട്ടൈൽ മെർക്കപ്റ്റ്” ചോർന്നതാണ് ഗന്ധം വായുവിൽ പരക്കാൻ കാരണം. അതേസമയം പാചകവാതകം ചോർന്ന മണമാണെങ്കിലും ഇതിന് അപകടസാധ്യതയില്ലെന്ന് അധികൃതർ വ്യക്തമാക്കി.