
ബംഗാളില്‍: പ്രമുഖ ബിജെപി സംഘപരിവാർ നേതാവ് പശ്ചിമബംഗാളിലെ ശക്തിഗഡിൽ വെടിയേറ്റ് മരിച്ചു. രാജു ഝായാണ് കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്. അജ്ഞാത സംഘം ബിജെപി നേതാവിനെ വെടിവെച്ച് കൊല്ലുക ആയിരുന്നു.
വെടിയേറ്റ ഉടനെ തന്നെ ബിജെപി നേതാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ഇയാളുടെ ജീവന്‍ രക്ഷിക്കാൻ ആയില്ല. സംഭവത്തിനുപിന്നില്‍ ആരാണെന്ന് വ്യക്തമായിട്ടില്ല. അന്വേഷണം തുടങ്ങിയതായി പോലീസ് വ്യക്തമാക്കി.
അതേസമയം നവമി ആഘോഷവുമായി ബന്ധപ്പെട്ട് നടന്ന സംഘര്‍ഷത്തിലാണ് ഇയാൾ കൊല്ലപ്പെട്ടതെന്ന രീതിയിൽ വാർത്തകൾ വന്നെങ്കിലും പോലീസ് ഇത് നിഷേധിച്ചു. നവമി സംഘര്‍ഷവുമായി ഇതിന് ബന്ധമില്ലെന്ന് പോലീസ് വ്യക്തമാക്കി.