
തിരുവനന്തപുരം: പ്രമുഖ മാദ്ധ്യമ പ്രവർത്തക സുജയ പാർവതി 24 ന്യൂസ് ചാനലിൽ നിന്ന് രാജി വച്ചു. ഇന്നലെ രാത്രിയാണ് സുജയ രാജി വച്ചത്. സുജയ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയും രാജി പ്രഖ്യാപിച്ചിട്ടുണ്ട്.
‘തന്നെ പിന്തുണച്ച ഏല്ലാവർക്കും നന്ദിയെന്ന് ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തതമാക്കിയ സുജയ. 24 ചാനലിലെ നല്ല ഓർമ്മകൾക്കും തന്റെ ഒപ്പം ജോലി ചെയ്ത സഹപ്രവർത്തകർക്കും ഫേസ്ബുക്ക് പോസ്റ്റിലൂടെ സുജയ പാർവതി നന്ദി അറിയിച്ചു.
Also Read ബിജെപി നേതാവിനെ അജ്ഞാത സംഘം ബംഗാളില്‍ വെടിവെച്ച് കൊന്നു
ബിഎംഎസ് വേദിയിൽ പങ്കെടുത്ത് സുജയ പാർവതി സംസാരിച്ചത് വൻ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. ഇതിന് പിന്നാലെ സുജയ പാർവതിയെ താൽക്കാലികമായി ചാനലിൽ നിന്ന് സസ്പെന്റ് ചെയ്യുകയും ചെയ്തിരുന്നു.
ഇതിന് പിന്നാലെ വൻ പ്രതിഷേധവുമായി ബിഎംഎസും, സംഘപരിവാർ അനുകൂലികളും രംഗത്ത് എത്തിയിരുന്നു. പിന്നാലെ 24 മാനേജ്മെന്റ് സുജയയെ ചാനലിൽ തിരികെ എടുക്കുകയാണ് ഉണ്ടായത്. അതേസമയം റിപ്പോർട്ടർ ചാനലിലേക്ക് സുജയ എത്തുമെന്നും റിപ്പോർട്ടുകൾ ഉണ്ട്.