
കോഴിക്കോട്: ഓടിക്കൊണ്ടിരുന്ന ട്രെയിനിൽ പെട്രോളൊഴിച്ച് തീവെച്ച സംഭവത്തില്‍ മാവോയിസ്റ്റ്- ഭീകരവാദ ബന്ധം തള്ളിക്കാളയാതെ പോലീസ്. 3 പേർ കൊല്ലപ്പെട്ട സംഭവത്തിൽ തീവ്രവാദവിരുദ്ധ സ്‌ക്വാഡ് അടക്കം വിശദമായ അന്വേഷണം തുടങ്ങി. അക്രമിയുടെ ബാഗെന്ന് കരുതപ്പെടുന്ന ഒരു ബാഗ് അന്വേഷണ സംഘം കണ്ടെടുത്തു. മൃതദേഹം കിടന്നതിന് അരികിൽ നിന്നാണ് ബാഗ് കണ്ടെടുത്തത്.
ബാഗിൽ ഒരു കുപ്പി പെട്രോൾ, ഇംഗ്ലീഷിലും ഹിന്ദിയിലും എഴുതിയ ബുക്, വസ്ത്രം,പേഴ്‌സ്, ലഘുഭക്ഷണം, കണ്ണട,മറ്റുചില വസ്തുക്കള്‍ അടക്കം കണ്ടെത്തി. അത് കൂടാതെ ഒരു ഫോണും, ഒരു കടലാസും ഫോറന്‍സിക് കണ്ടെത്തി.
ബാഗിന് അടുത്ത് നിന്ന് കണ്ടെത്തിയ കടലാസിൽ കഴക്കൂട്ടം, ചിറയിന്‍കീഴ്, തിരുവനന്തപുരം, കന്യാകുമാരി എന്നീ പേരുകളുമുണ്ട്. ഹിന്ദി, ഇംഗ്ലീഷ് എന്നി ഭാഷകളിൽ എഴുതിയ ബുക്കും കിട്ടിയിട്ടുണ്ട്. വെള്ളം ചാടി നനഞ്ഞ് പോയതിനാൽ എഴുതിയത് അവ്യക്തമാണെന്നാണ് റിപ്പോർട്ട്. ഹിന്ദി ഭാഷ കണ്ടതിനാൽ പത്രി ഉത്തരേന്ത്യക്കാരൻ ആണോ എന്നതിൽ അടക്കം സംശയം ഉണ്ട്.
റെയിൽവേ ട്രാക്കിൽ നിന്ന് കണ്ടെടുത്ത
ഫോണില്‍ പല സന്ദേശങ്ങളും ഡിലീറ്റ് ചെയ്തതായി പോലീസ് കണ്ടെത്തിയതിനെ തുടർന്ന്. ഇവ റിക്കവർ ചെയ്യാനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്. അതേസമയം അക്രമിയുടെ കാലിന് ഗുരുതരമായീ തന്നെ പൊള്ളലേറ്റതായി ദൃക്‌സാക്ഷിയായ ആളുകൾ മൊഴി നൽകിയിട്ടുണ്ട്. അതിനാൽ ആശുപത്രികൾ കേന്ദ്രീകരിച്ചും പരിശോധന നടന്നു വരികയാണ്.
പ്രതിയെന്ന സംശയിക്കുന്ന ആളെ ഇനി കണ്ടാൽ തിരിച്ചറിയാൻ ആകുമെന്നും, ഇയാള് വാഷ് റൂമിന് അരികിൽ നിൽക്കുന്നത് കണ്ടതായും ഒരു യാത്രക്കാരൻ മൊഴി നൽകിയിട്ടുണ്ട്. അതേസമയം കൊല്ലപ്പെട്ട കണ്ണൂർ സ്വദേശികളായ 3 പേരുടെ മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി ബന്ധുക്കള്‍ക്ക് ഉടൻ തന്നെ വിട്ടുകൊടുക്കും. എലത്തൂരിനും കോരപ്പുഴയ്ക്കും ഇടയില്‍ നിന്നുള്ള ട്രാക്കിലാണ് 3 മൃതദേഹങ്ങൾ കണ്ടെത്തിയത്. തീ പടർന്നു പൊള്ളലേറ്റ 9 ആളുകളിൽ ഒരാളുടെനില ഗുരുതരമായി തുടരുന്നതായേണ് റിപ്പോർട്ട്.