
തിരുവനന്തപുരം: സംസ്ഥാനത്ത് ഓപ്പറേഷൻ താമര വീണ്ടും സജീവമാക്കാൻ നീക്കം. കോൺഗ്രസിൽ നിന്ന് പ്രമുഖ നേതാക്കളെ അടർത്തി എടുക്കാൻ പുതിയ നീക്കവുമായി ബിജെപി സംഘപരിവാർ നേത്രത്വം മുന്നോട്ട് പോകുന്നതായി റിപ്പോർട്ട്. മലബാറിൽ നിന്നുള്ള പ്രമുഖ കോൺഗ്രസ് നേതാവ് ഉടൻ തന്നെ ബിജെപിയിൽ ചേരുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഗ്രൂപ്പ് രാഷ്ട്രീയവുമായി ബന്ധപ്പെട്ട് ഉണ്ടായ നേതാക്കളുടെ അതൃപ്തി മുതലാക്കി അവരെ ബിജെപിയിൽ എത്തിച്ച്. പദവികൾ നൽകി അടുത്ത തെരഞ്ഞെടുപ്പിനെ നേരിടാനാണ് ബിജെപി നീക്കം. ഈ നേതാവ് എത്തുന്നതിന്റെ ഭാഗമായാണ് വയനാട് തെരഞ്ഞെടുപ്പ് പ്രഖ്യാപനം അടക്കം നീളുന്നത്.
കോൺഗ്രസിനെ ഞെട്ടിക്കുന്ന പ്രഖ്യാപനം ഉടൻ ഉണ്ടാകുമെന്നാണ് സംഘപരിവാർ കേന്ദ്രങ്ങൾ നൽകുന്ന സൂചന. മലബാറിൽനിന്നുള്ള കോൺഗ്രസ് നേതാവ് വൈകാതെ തന്നെ കേന്ദ്രമന്ത്രി ആകുമെന്നും റിപ്പോർട്ടുകൾ ഉണ്ട്. ഇക്കാര്യം മലയാളത്തിലെ പ്രമുഖ ദിനപത്രം അടക്കം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
അടുത്ത തെരഞ്ഞെടുപ്പിലും നരേന്ദ്ര മോഡി തന്നെ അധികാരത്തിൽ എത്തുമെന്നാണ് ബിജെപിയുടെ പ്രതിപക്ഷ. ഇത്തവണയോ അടുത്ത മന്ത്രിസഭയിലോ ക്യാബിനറ്റ് പദവി നൽകി, പ്രമുഖ കോൺഗ്രസ് നേതാവിനെ സ്വീകരിക്കാനാണ് ബിജെപി സംസ്ഥാന നേതൃത്വം ഒരുങ്ങുന്നത്.
ബിജെപിയിലേക്ക് ഈ നേതാവ് വന്നാൽ കോഴിക്കോട് മുതൽ തിരുവനന്തപുരം വരെ ബിജെപിക്ക് മികച്ച രീതിയിൽ വേരോട്ടം ഉണ്ടാകുമെന്നും. രണ്ട് തെരഞ്ഞെടുപ്പുകളിലും അനുകൂലമായ ചലനം ഉണ്ടാക്കാനാകുമെന്നും നേതൃത്വം കണക്കുകൂട്ടുന്നുണ്ട്.
ഇതിന് മുൻപും ഈ കോൺഗ്രസ് നേതാവുമായി സംഘപരിവാർ നേത്രത്വം ചർച്ച നടത്തിയിരുന്നു. അന്ന് ചില അപ്രതീക്ഷിത സംഭവങ്ങൾ ഈ നേതാവിന് അനുകൂലമായി ഉണ്ടായതോടെ ഈ കോൺഗ്രസ് നേതാവ് ബിജെപിയിൽ ചേരുന്നതിൽ നിന്നും പിൻമാറുകയായിരുന്നു.
Also Read സുജയ പാർവതി 24 ചാനലിൽ നിന്ന് രാജിവെച്ചു
അതേസമയം ഈ പ്രമുഖനെ ബിജെപിയിൽ എത്തിച്ചാൽ കോൺഗ്രസുമായി പിണങ്ങി കഴിയുന്ന പല നേതാക്കളേയും ബിജെപിയിൽ എത്തിക്കാമെന്നാണ് ബിജെപി കേന്ദ്ര നേത്രത്വം കണക്കുകൂട്ടുന്നത്. കെ സുരേന്ദ്രൻ അടക്കം ഈ നീക്കത്തിന്റെ ഭാഗമാണ്.
ന്യൂനപക്ഷങ്ങളെ ബിജെപിയിലേക്ക് അടുപ്പിച്ച് 2026ൽ നടക്കുന്ന നിയമസഭ ഇലക്ഷനിൽ മികച്ച നേട്ടം കൊയ്ത് കേരളത്തിലും നിർണായക ശക്തിയാകനാണ് ബിജെപി ഇപ്പോൾ നോക്കുന്നത്.