
കൊച്ചി: സോഷ്യൽ മീഡിയയിൽ ചിരി പടർത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡി പെങ്കെടുത്ത യുവം പരിപാടിയുടെ വീഡിയോ വൈറൽ. യുവം വേദിയിൽ കോൺഗ്രസ് നേതാവ് ആന്റണിയുടെ മകൻ അനില്‍ ആന്റണി നടത്തിയ പ്രസംഗത്തി രണ്ട് വരികളാണ് സാമൂഹിക മാധ്യമങ്ങളിൽ ട്രോളുകൾക്ക് വഴി വച്ചിരിക്കുന്നത്.
ഇന്ത്യയിലെ 140 കോടിയോളം വരുന്ന ജനങ്ങളെ നരേന്ദ്ര മോദി മുന്നോട്ട് കൊണ്ടുപോയി. ഇന്ത്യയെ കേവലം 125 വര്‍ഷം കൊണ്ട് ഒരു വികസിത രാജ്യമാക്കി ഉയർത്താനുള്ള കാഴ്ചപ്പാട് മോദിക്കുള്ളത്. എന്ന അനിൽ ആന്റണിയുടെ പരാമര്‍ശമാണ് സോഷ്യൽ മീഡിയയിൽ ചിരി പടർത്തിയിരിക്കുന്നത്.
ഏതാനും ആഴ്ചകൾ മുൻപാണ് മുതിർന്ന കോൺഗ്രസ് നേതാവിന്റെ മകൻ ബിജെപിയിൽ ചേർന്നത്. അനിൽ ആന്റണി നടത്തിയ ചില ട്വിറ്റുകളെ തുടർന്നാണ് കോൺഗ്രസ് പ്രവർത്തകരിൽ നിന്നും കടുത്ത വിമർശം ഉയർന്നിരുന്നു അതിന് പിന്നാലെയാണ് അനിൽ കോൺഗ്രസിൾ നിന്ന് രാജി വച്ചത്.