
തിരുവനന്തപുരം: അപകടത്തിൽ പെട്ട് ഗുരുതരമായി പരിക്കേറ്റ യുവാവിന് വേണ്ട ചികിത്സ നൽകാതെ മസ്തിഷ്‌ക മരണത്തിന് വിട്ടുകൊടുത്ത്. വിദേശിക്ക് അടക്കം അവയവദാനം നടത്തിയെന്ന ഡോക്ടറുടെ പരാതിയിൽ ലേക്‌ഷോര്‍ ആശുപത്രിക്കും ഡോക്ടര്‍മാര്‍ക്കുമെതിരെ കോടതി അന്വേഷണത്തിന് ഉത്തരവിട്ടതിന് പിന്നാലെ.
2018 ൽ പുറത്തിറങ്ങിയ ജോജു ജോർജ് നായകനായ ജോസഫ് സിനിമയുടെ കഥ സാമൂഹിക മാധ്യമങ്ങളിൽ വീണ്ടും ചർച്ച ആകുന്നു. അവയവദാനവുമായി ബന്ധപ്പെട്ട മാഫിയയുടെ കഥയാണ് ചിത്രം പറയുന്നത്. അന്ന് ബോക്സോഫീസിൽ വൻ വിജയം നേടിയ ചിത്രത്തിനെതിരെ രൂക്ഷ വിമർശനവുമായി ഡോക്ടർമാരും ഐഎംഎയും രംഗത്ത് എത്തിയിരുന്നു.

എന്നാൽ ജോസഫ് സിനിമ പറയുന്നതിന് ഏകദേശം സമാനമായ സംഭവമാണ് എറണാകുളത്തെ പ്രമുഖ ആശുപത്രിയിൽ നടന്നതെന്നാണ് സോഷ്യൽ മീഡിയ ചൂണ്ടിക്കാട്ടുന്നത്. അന്ന് സിനിമക്കെതിരെ ഐഎംഎ നടത്തിയ പ്രസ്താവനയും, അതിന് ചിത്രത്തിന്റെ സംവിധായകൻ പത്മകുമാർ നൽകിയ മറുപടിയുടെ വാർത്ത കട്ടിങ്ങുമാണ് സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്.
“2018ൽ ജോസഫ് സിനിമ ഇറങ്ങിയപ്പോൾ
ഐഎംഎ ചിത്രത്തെ വിശേഷിപ്പിച്ചത് അശാസ്ത്രീയത നിറഞ്ഞ തട്ടിപ്പു സിനിമ എന്നാണ്” എന്നാൽ ഇത് “ഒരു മഞ്ഞു മലയുടെ അറ്റം മാത്രമാണ് താൻ സിനിമയിലൂടെ പറഞ്ഞത്” എന്നാണ് സംവിധായകൻ അന്ന് പ്രമുഖ പത്രത്തോട് പ്രതികരിച്ചത്.

അതേസമയം അവയവദാനവുമായി ബന്ധപ്പെട്ട വിഷയത്തിൽ കോടതിയെ സമീപിച്ച ഡോക്ടർ ഗണപതി. പ്രമുഖ മാധ്യമങ്ങൾക്ക് നൽകിയ അഭിമുഖങ്ങളും സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. ഇതിൽ ഡോക്ടർ ഗണപതി പറഞ്ഞത് കേരളത്തെ ഞെട്ടിക്കുന്ന ചില സംഭവങ്ങളാണ്.
വീഡിയോ കടപ്പാട് : ചങ്ങാതികൂട്ടം യൂട്യൂബ് ചാനൽ