
2019 ൽ മികച്ച സിനിമകളൊരുക്കി പ്രേക്ഷകരുടെയും നിരൂപകരുടെയും പ്രശംസ പിടിച്ചുപറ്റിയ ഒരുപറ്റം സംവിധായകരെ പരിചയപ്പെടാം. ഇവരുടെ ആദ്യ സിനിമകൾ തന്നെ സാമ്പത്തികലാഭവുമായിരുന്നു. ആദ്യ സിനിമ തന്നെ സാമ്പത്തികമായി വിജയിപ്പിക്കാനും കലാപരമായി മുന്നിലെത്തിക്കാനും ഈ സംവിധായകർക്ക് കഴിഞ്ഞിട്ടുണ്ട്.
1 മധു സി നാരായണൻ ( കുമ്പളങ്ങി നൈറ്റ്സ്)
ആഷിഖ് അബു സ്കൂളിൽ നിന്നുള്ള പ്രതിഭയാണ് ഈ സംവിധായകൻ. ഏറ്റവും കൂടുതൽ ചർച്ചചെയ്യപ്പെട്ട സിനിമകൂടിയാണ് കുമ്പളങ്ങി. ആദ്യ ആഴ്ചയിൽ തന്നെ തിയേറ്ററിൽനിന്നും കണ്ടു.
2. അഹമ്മദ് കബീർ ( ജൂൺ)
മികച്ച സിനിമയായിരുന്നു ജൂൺ.രജീഷ വിജയനായിരുന്നു മുഖ്യ കഥാപാത്രം. സ്കൂൾ കോളേജ് കാല പ്രണയങ്ങൾ ഒരു പെൺകുട്ടിയിലൂടെ നോക്കിക്കാണുന്നതായിരുന്നു പ്രമേയം. മികച്ച സംവിധാനം. ജൂൺ തിയേറ്ററിൽ നിന്ന് കാണാതെപോയതിൽ വലിയ വിഷമം തോന്നി. ഈ സിനിമയിലൂടെ എത്തിയ ഷർജാനോ ഖാലിദ് ഇപ്പോൾ കൂടുതൽ മികച്ച അവസരങ്ങളുമായി സിനിമയിൽ സജീവമാണ്.
അഹമ്മദ് കബീറിന്റെ രണ്ടാം സിനിമ “ഇൻശാ അല്ലാഹ്” 2020 ൽ പുറത്തിറങ്ങും. വളാഞ്ചേരിക്കാരൻ ആഷിഖ് ഐമറാണ് രചന.ജോജു ജോർജ് നായകനാവും.
3. അഷറഫ് ഹംസ ( തമാശ )
പൊന്നാനിക്കാരൻ അഷറഫ് ഹംസയുടെ ആദ്യ സിനിമയാണിത്. പ്രേക്ഷകരും നിരൂപകരും ഒരു പോലെ വാഴ്ത്തിപ്പാടിയ മികച്ച സിനിമാനുഭവമായിരുന്നു തമാശ. കഷണ്ടിയും പൊണ്ണത്തടിയുമായിരുന്നു പ്രമേയം. വിനയ് ഫോർട്ട് നായകനായ സിനിമ പ്രധാനമായും പൊന്നാനിയിലാണ് ചിത്രീകരിച്ചത്.രണ്ടാം ദിനം തന്നെ കണ്ടു.
4. ഗിരീഷ് എ ഡി( തണ്ണീർമത്തൻ ദിനങ്ങൾ )കൗമാരക്കാരെ കേന്ദ്രകഥാപാത്രമാക്കി അവതരിപ്പിച്ച സിനിമ മികച്ച അംഗീകാരം നേടി. ഷോർട്ടുഫിലിമുകൾ സംവിധാനം ചെയ്ത് കടന്നുവന്ന ഗിരീഷിന്റെ മികച്ച വർക്കായിരുന്നു തണ്ണീർമത്തൻ ദിനങ്ങൾ.ബോക്സ് ഓഫീസിൽ കോടികളാണ് ഈ സിനിമ സ്വന്തമാക്കിയത്.ആദ്യ ആഴ്ചയിൽ തന്നെ ഈ സിനിമ കണ്ടു.
5 പി ആർ അരുൺ ( ഫൈനൽസ്)
മികച്ച സിനിമയായിരുന്നു ഫൈനൽസ്.രജീഷ വിജയൻ മുഖ്യ കഥാപാത്രമായ സിനിമയിൽ സുരാജ് ഏറെ ശ്രദ്ധിക്കപ്പെട്ടു.സൈക്ലിംഗ് മത്സരമായിരുന്നു പ്രമേയം. മാധ്യമ പ്രവർത്തകനും നാടകകലാകാരനുമായിരുന്ന അരുണിന്റെ ആദ്യ സിനിമയായിരുന്നു ഫൈനൽസ്.രണ്ടാം ദിനം കണ്ട സിനിമ.
6. എംസി ജോസഫ് ( വികൃതി)
റിയൽ സംഭവത്തെ ആസ്പദമാക്കി എടുത്ത സിനിമയാണ് വികൃതി.ജോസഫിന്റെ ആദ്യ സിനിമ ഏറെ ശ്രദ്ധിക്കപ്പെട്ടു. സുരാജിന്റെ കഥാപാത്രം ഏറെ പ്രശംസക്കിടയാക്കി.ആദ്യ ആഴ്ചയിൽതന്നെ കണ്ടു. പൊന്നാനിക്കാരിയായിരുന്നു ഇതിലെ നായിക.
7 മാത്തുക്കുട്ടി സേവ്യർ ( ഹെലൻ )
മികച്ച സിനിമാനുഭവം.അന്ന ബെന്നിന്റെ കലക്കൻ പെർഫോമൻസായിരുന്നു. ഫ്രീസറിൽ അകപ്പെട്ടുപോയ ഒരു പെൺകുട്ടിയുടെ കഥയാണ് സിനിമ പറഞ്ഞത്. രണ്ടു ദിവസം മുമ്പാണ് ഈ സിനിമ കണ്ടത്.
8 രതീഷ് ബാലകൃഷ്ണ പൊതുവാൾ (ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ)മികച്ച സിനിമ. സുരാജിന്റെ അഭിനയം ശ്രദ്ധിക്കപ്പെട്ടു.മികച്ച സംവിധായകനാണ് താനെന്ന് രതീഷ് ആദ്യ സിനിമകൊണ്ട് തെളിയിച്ചു. ഹ്യൂമറിനായിരുന്നു പ്രാധാന്യം.ഒപ്പം പുതിയ കാലത്തെക്കുറിച്ചുള്ള ചിന്തയും. ആദ്യ ആഴ്ചയിൽ തന്നെ കണ്ടു.
9. പൃഥിരാജ് ( ലൂസിഫർ)
മോഹൻലാലിനെ നായകനാക്കിയെടുത്ത ഈ സിനിമ സംവിധായകനെന്ന നിലയ്ക്ക് പൃഥിരാജിന്റെ പ്രതിഭയെ കാട്ടിത്തരുന്നതായിരുന്നു.രണ്ടാം സിനിമ എമ്പുരാൻ സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ് പൃഥിരാജ്.ആദ്യ ആഴ്ചയിൽ തന്നെ കണ്ടു.
10. മനു അശോകൻ ( ഉയരെ) പാർവ്വതിയെ കേന്ദ്ര കഥാപാത്രമാക്കി അവതരിപ്പിച്ച സിനിമയാണ് ഉയരെ.ആസിഡ് ആക്രമണത്തിനിരയായ പെൺകുട്ടിയുടെ കഥ പറയുന്ന ഈ സിനിമയിൽ ആസിഫ് അലിയുടെ കഥാപാത്രം ഏറെ ശ്രദ്ധ പിടിച്ചുപറ്റി. സംവിധാനമികവാണ് എടുത്തുപറയേണ്ട പ്രധാന കാര്യം.
( ഫഖ്റുദ്ധീൻ പന്താവൂർ 9946025819)