
2019 ൽ ഇറങ്ങിയ സിനിമകളിൽ ഏറ്റവും മികച്ച 10 സിനിമകൾ ഇവയാണ്. കലാപരമായ മികവാണ് മാനദണ്ഡം.ഏറ്റവും മികച്ചത് ഒന്നാംസ്ഥാനത്ത് എന്ന രീതിയിലാണ് പട്ടിക തയ്യാറാക്കിയിട്ടുള്ളത്. സാമ്പത്തിക വിജയമല്ല തെരഞ്ഞെടുപ്പിന് അടിസ്ഥാനം. നിരൂപക പ്രശംസ, കൈകാര്യം ചെയ്ത വിഷയങ്ങളിലെ കാലിക പ്രസക്തി, മികച്ച അഭിനയ മുഹൂർത്തങ്ങൾ, സംവിധാന മികവ്, എന്നിവകൂടി പരിഗണിച്ചാണ് 10ചിത്രങ്ങളെ തെരഞ്ഞെടുത്തത്.
1 ഉണ്ട:
ഖാലിദ് റഹ്മാൻ സംവിധാനം ചെയ്ത ഉണ്ടയുടെ തിരക്കഥയൊരുക്കിയത് ഹർഷാദാണ്. മമ്മൂട്ടി പ്രധാന കഥാപാത്രമായ സിനിമ മാവോയിസ്റ്റ് മേഖലയിലേക്ക് തെരഞ്ഞെടുപ്പ് ഡ്യൂട്ടിക്ക് പോകേണ്ടിവരുന്ന ഒരു കൂട്ടം പോലീസുകാരുടെ റിയൽ ലൈഫ് വരച്ചിടുന്നു. സമകാലീന രാഷ്ട്രീയം പറയുന്ന സിനിമ ഏറെ ചർച്ചചെയ്യപ്പെട്ടു.
2 കുമ്പളങ്ങി നൈറ്റ്സ്:
മധു സി നാരായണൻ സംവിധാനം ചെയ്ത ഈ സിനിമയാണ് 2019 ൽ ഏറെ ചർച്ച ചെയ്യപ്പെട്ടത്. ഷമ്മി എന്ന ഫഹദിന്റെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.
3 മൂത്തോൻ:
ഗീതുമോഹൻദാസ് സംവിധാനം ചെയ്ത നിവിൻപോളി നായകനായ ഈ സിനിമ ഏറെ നിരൂപക പ്രശംസ നേടി.സ്വവർഗരതിയാണ് സിനിമയുടെ പ്രമേയം.
4. ജല്ലിക്കെട്ട്:
ലിജോയുടെ ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമകളിലൊന്നാണിത്. പോത്ത് മുഖ്യ കഥാപാത്രമായ ഈ സിനിമ നിരവധി അന്താരാഷ്ട്ര സിനിമാ വേദികളിൽ പുരസ്കാരവും നേടി.
5. വൈറസ്:
ആഷിഖ് അബു സംവിധാനം ചെയ്ത ഈ സിനിമ കേരളത്തെ പിടിച്ചുകുലുക്കിയ നിപ്പ വൈറസിനെക്കുറിച്ചാണ് പ്രമേയമാക്കിയത്.നിരവധി യുവതാരങ്ങളാണ് ഈ സിനിമയിൽ വേഷമിട്ടത്.
6. ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ: രതീഷ്ബാലകൃഷ്ണ പൊതുവാൾ എന്ന നവാഗത സംവിധായകന്റെ സിനിമയാണ് ഇത്.മലയാളികൾക്ക് പരിചിതമല്ലാത്ത ഒരു കഥാസന്ദർഭം നൽകിയാണ് സിനിമ കാണികളെ ചേർത്തു പിടിച്ചത്. എന്നാൽ കഥയുടെ ചുറ്റുപ്പാട് നമുക്ക് പരിചിതമാണ് താനും. ഒരു യന്ത്രമനുഷ്യന്റെ കഥ കേരളീയ പശ്ചാത്തലത്തിൽ വിശ്വസനീയമായി അവതരിപ്പിച്ചുവെന്നത് പ്രശംസനീയമാണ്.
7. തമാശ :
പൊന്നാനിക്കാരനായ അഷറഫ് ഹംസ സംവിധാനം ചെയ്ത ഈ സിനിമ ബോഡി ഷെയിമിംഗിനെക്കുറിച്ചാണ് സംസാരിച്ചത്. വിനയ് ഫോർട്ടായിരുന്നു മുഖ്യ കഥാപാത്രം.
8 ഉയരെ :മനു അശോക് സംവിധാനം ചെയ്ത ഈ സിനിമയിൽ.പാർവ്വതിയാണ് മുഖ്യ കഥാപാത്രം. ആസിഡ് ആക്രമണത്തിനിരയായ പെൺകുട്ടിയുടെ അതിജീവനത്തിന്റെ കഥ പറയുന്നതാണ് സിനിമ.
9 ഫൈനൽസ്:
പി ആർ അരുൺ സംവിധാനം ചെയ്ത ഈ സ്പോർട്സ് ചിത്രത്തിൽ രജീഷ വിജയനും സുരാജും മുഖ്യ കഥാപാത്രമായി.
10 ജൂൺ :
അഹമ്മദ് കബീർ സംവിധാനം ചെയ്ത ഈ സിനിമയിൽ രജീഷ വിജയനായിരുന്നു മുഖ്യ കഥാപാത്രം.
ഇഷ്ഖ്, വികൃതി, കെട്ട്യോളാണ് എന്റെ മാലാഖ എന്നീ ചിത്രങ്ങളെ ഒഴിവാക്കാൻ വയ്യ. അവയും മികച്ച ചിത്രങ്ങൾ തന്നെ.
2019 ൽ 197 സിനിമകൾ ഇറങ്ങി. ഇതിൽ
മുടക്കുമുതൽ തിരിച്ചുകിട്ടിയ 23 പടങ്ങളിൽ 7 എണ്ണം മാത്രമാണ് തിയറ്ററിലെ കളക്‌ഷൻകൊണ്ടു തന്നെ അതു നേടിയത്. ബാക്കിയുള്ളവ സാറ്റലൈറ്റ്, ഡിജിറ്റൽ അവകാശങ്ങളില്‍ നിന്നെല്ലാമുള്ള വരുമാനം കൊണ്ടാണ് രക്ഷപെട്ടത്. 197 പടങ്ങളിൽ 10 കോടിയിലേറെ മുതൽമുടക്ക് 12 എണ്ണത്തിനാണ്. മാമാങ്കത്തിനും (56 കോടി) ലൂസിഫറിനും (36 കോടി) ജാക്ക് ഡാനിയേലിനും (16 കോടി) കൂടി മാത്രം 100 കോടിയിലേറെ മുതൽ മുടക്കുണ്ട്. ശരാശരി 5 കോടി മുതൽമുടക്കുള്ള 40 പടങ്ങളുണ്ട്. ശരാശരി 2 കോടി മുടക്കുള്ള പടങ്ങൾ 80 എണ്ണമെങ്കിലുമുണ്ട്. ലാഭത്തിൽ മുന്നിൽ തണ്ണീർമത്തൻ ദിനങ്ങളാണ്. 2 കോടിയിൽ താഴെ മുതൽമുടക്കിൽ 15 കോടി കലക്‌ഷൻ നേടി. തിയറ്ററിൽ ഹിറ്റായ പടങ്ങൾ: 1. വിജയ് സൂപ്പറും പൗർണമിയും. 2. കുമ്പളങ്ങി നൈറ്റ്സ്. 3. ലൂസിഫർ. 4. ഉയരെ. 5. തണ്ണീർമത്തൻ ദിനങ്ങൾ. 6.ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ. 7.കെട്ട്യോളാണെന്റെ മാലാഖ സാറ്റലൈറ്റ്,ഡിജിറ്റൽ റൈറ്റ്‌സിലൂടെ മുടക്കുമുതൽ തിരിച്ചു പിടിച്ചവ. 1.അള്ള് രാമചന്ദ്രൻ. 2.അഡാറ് ലൗ. 3.ജൂൺ. 4.കോടതി സമക്ഷം ബാലൻ വക്കീൽ. 5.മേരാ നാം ഷാജി. 6.അതിരൻ. 7.ഒരു യമണ്ടൻ പ്രണയകഥ. 8.ഇഷ്ക്ക്. 9.വൈറസ്. 10.ഉണ്ട. 11. പതിനെട്ടാംപടി. 12.പൊറിഞ്ചു മറിയം ജോസ്. 13.ലൗ ആക്‌ഷൻ ഡ്രാമ. 14.ഇട്ടിമാണി. 15.ബ്രദേഴ്സ് ഡേ.16.ഹെലൻ
( 9946025819)