
തിരുവനന്തപുരം: മമ്മൂട്ടി ചിത്രം ഷൈലോക്ക്’ 50 കോടി നേടി വിജയകുതിപ്പ് തുടരുന്നു.മാസ്റ്റര്‍പീസ്, രാജാധിരാജ എന്നീ ചിത്രങ്ങൾക്കു ശേഷം മമ്മൂട്ടിയും അജയ് വാസുദേവും ഒന്നിച്ച ചിത്രമാണ് ഷെെലോക്.
226 തീയേറ്ററുകളില്‍ കേരളത്തില്‍ റിലീസ് ചെയ്ത ചിത്രം ബംഗളൂരു, മുംബൈ, പൂനെ, ഹൈദരാബാദ്, ആന്‍ഡമാന്‍, ഗോവ, ഗുജറാത്ത്, ഒറീസ, മധ്യപ്രദേശ്, കൊല്‍ക്കത്ത, രാജസ്ഥാന്‍, ദില്ലി എന്നിവിടങ്ങളിലടക്കം റിലീസ് ചെയ്തിരുന്നു. 313 തീയേറ്ററുകളിലാണ് ചിത്രം രാജ്യത്ത് റിലീസ് ചെയ്തത്.
ചിത്രം 50 കോടി നേടിയതായി സംവിധായകൻ അജയ് വാസുദേവാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ആരാധകരെ അറിയിച്ചത്. മുൻപ് റിലീസ് ചെയ്ത മാമാങ്കം അടക്കമുള്ള മമ്മൂട്ടി ചിത്രങ്ങൾ വൻ വിജയം നേടിയിരുന്നു.