
തിരുവനന്തപുരം: ദുൽഖർ സൽമാന്റെ ഏവരും കാത്തിരിക്കുന്ന ചിത്രമായ കുറുപ്പിന്റെ ടീസർ എത്തി. ആരാധകർക്കുള്ള സമ്മാനമായിട്ടാണ് ദുൽഖറിന്റെ പിറന്നാൾ ദിവസം തന്നെ അണിയറ പ്രവർത്തകർ ചിത്രത്തിന്റെ ആദ്യ ടീസർ പുറത്ത് വിട്ടത്.
Also read മലയാളികളുടെ പ്രിയഗായിക കെ.എസ് ചിത്രയ്ക്ക് ജന്മദിനാശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ
പഞ്ചുഡയലോഗുമായാണ് ദുൽഖർ ടീസറിൽ പ്രത്യക്ഷപ്പെടുന്നത്. കേരളത്തിലെ ഏറ്റവും വലിയ പിടികിട്ടാപ്പുള്ളിയായ സുകുമാരക്കുറുപ്പിന്റെ കഥയാണ് ചിത്രം പറയുന്നത്. അതേസമയം ചിത്രം എന്ന് റിലീസ് ചെയ്യും എന്ന കാര്യത്തിൽ തീരുമാനം ആയിട്ടില്ല.