
തിരുവനന്തപുരം: തമിഴ് നടൻ വിജയ്യുടെ മാസ്റ്റേഴ്സ് 100 കോടി ക്ലബ്ബിൽ ഇടം നേടി. ആഗോള തലത്തിലുള്ള ബോക്സ് ഓഫീസ് കളക്ഷനാണിത്. ആദ്യ 3 ദിവസം കൊണ്ടാണ് ചിത്രം നൂറുകോടി ക്ലബിൽ ഇടം നേടിയത്.
ഇതുസംബന്ധിച്ച് നിർമാതാക്കളുടേയും മറ്റ് ബന്ധപെട്ട ആളുകളുടേയും ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രഖ്യാപനം ഉടൻ തന്നെ ഉണ്ടാകുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ.
ലോകേഷ് കനകരാജാണ് മാസ്റ്റേഴ്സിന്റെ സംവിധാനം നിർവഹിച്ചത്. ചലച്ചിത്രം പൊങ്കല്‍ റിലീസായാണ് തിയറ്ററുകളിലെത്തിയത്. കോവിഡ് നിയന്ത്രണങ്ങൾക്ക് പിന്നാലെ കേരളത്തിൽ റിലീസ് ചെയ്യുന്ന ആദ്യ ചിത്രമാണിത്.
കഴിഞ്ഞ ഏതാനും വര്‍ഷത്തിനിടെ ഇത്ര വേഗം 100 കോടി ക്ലബ്ബിൽ ഇടം നേടുന്ന എട്ടാമത്തെ ചിത്രമാണ് മാസ്റ്റര്‍. നേരത്തെ തുപ്പാക്കി, തെരി, കത്തി, ഭൈരവാ, സര്‍ക്കാര്‍, മെര്‍സല്‍, ബിഗില്‍ എന്നി സിനിമകൾ 100 കോടി ക്ലബ്ബിൽ ഇടം നേടിയിരുന്നു.