
തിരുവനന്തപുരം: പൃഥ്വിരാജ് സുകുമാരൻ നായകനാകുന്ന ജനഗണമന സിനിമയുടെ പ്രമോ വീഡിയോ പുറത്ത് വിട്ടു. കുറ്റവാളിയായാണ് പൃഥ്വിരാജിനെ സിനിമയുടെ പ്രമോ വീഡിയോയിൽ കാണാനാകുന്നത്. അൽപം മുമ്പാണ് വീഡിയോ റിലീസ് ചെയ്തത്.
പൊലീസ് ഓഫീസറായ സുരാജും കുറ്റവാളിയായ
പൃഥ്വിരാജും തമ്മിലുള്ള സംഭാഷണമാണ് പ്രമോയിൽ. ഗാന്ധിയെ കൊന്നതിന് പോലും രണ്ടു പക്ഷമുള്ള നാടാണ് സാറെ എന്നും നായകനായ പൃഥ്വിരാജ് സുകുമാരൻ വീഡിയോയിൽ പറയുന്നുണ്ട്. ഡിജോ ജോസാണ് സിനിമ സംവിധാനം ചെയ്യുന്നത്.
Content Summary Prithviraj Sukumaran & Suraj venjaramoodu new movie teaser