
ന്യൂഡൽഹി: ഷാരൂഖ് ചിത്രം പഠാനെ പ്രശംസിച്ച് നടി കങ്കണ റണാവത്തും രംഗത്ത്. സിനിമ വളരെ മികച്ച രീതിയിൽ മുന്നോട്ടുപോകുന്നതായും ഇത്തരം സിനിമകൾ വിജയിക്കണമെന്നാണ് എന്റെ ആഗ്രഹമെന്നും നടി മാധ്യമ പ്രവർത്തകരോട് വ്യക്തതമാക്കി.
ഹിന്ദി ചലച്ചിത്ര ഇൻഡസ്ട്രി മറ്റ് ഭാഷകളേക്കാളും പിന്നിലായി പോയെന്നും. ഹിന്ദി ചലച്ചിത്ര വ്യവസായത്തെ പഴയ രീതിയിൽ തന്നെ തിരികെ കൊണ്ടുവരാനാണ് നോക്കുന്നതെന്നു. കങ്കണ പറഞ്ഞു.
കങ്കണയുടെ അടുത്തതായി പുറത്തിറങ്ങാൻ പോകുന്ന സിനിമ “എമർജൻസി” എന്നചിത്രമാണ്. സംവിധാനം ചെയ്തിരിക്കുന്നത് കങ്കണ തന്നെയാണ്.
അതേസമയം സംഘപരിവാർ ഉയർത്തിയ ആരോപണങ്ങളും ബഹിഷ്കരണ ആഹ്വാനവും ഷാരുഖ് ചിത്രത്തിന് വലിയ രീതിയിൽ ഗുണം ചെയ്തെന്ന് തന്നെയാണ് തീയേറ്ററിലെ തിരക്ക് സൂചിപ്പിക്കുന്നത്.
2500 സ്ക്രീനുകളിലാണ് വിദേശത്ത് മാത്രം സിനിമ പ്രദർശിപ്പിക്കുന്നത്. ഏറ്റവും കൂടുതൽ ടിക്കറ്റ് ബുക്കിംഗ് ലഭിച്ച രണ്ടാമത്തെ ചിത്രമെന്ന റെക്കോർഡിലും പഠാൻ ഇടം പിടിച്ചിട്ടുണ്ട്.