
മുംബൈ: ബോളിവുഡിലെ പ്രമുഖ നടനും നടിയായ അയാളുടെ ഭാര്യയും കൂടീ തന്റെ ഓരോ നീക്കങ്ങളും നിരീക്ഷിക്കുന്നുണ്ടണ്ടെന്ന് കഴിഞ്ഞ ദിവസം വ്യക്തതമാക്കി വിവാദത്തിൽ പെട്ടതിന് പിന്നാലെ. വീണ്ടും വിവാദത്തിൽ അകപ്പെട്ട് കങ്കണ റണാവത്ത്.
ഇൻസ്റ്റാഗ്രാമിൽ നടി പോസ്റ്റ് ചെയ്ത സ്റ്റാറ്റസിൽ ആരോപണവിധേയരായ താര താരദമ്പതിമാർക്കെതിരെ പരോക്ഷ ഭീഷണിയുമായാണ് കങ്കണ റണാവത് ഇപ്പോൾ രംഗത്തെത്തിയിരിക്കുന്നത്.
നന്നായില്ലെങ്കിൽ താൻ വീട്ടിൽ കയറി തല്ലുമെന്നും, തന്നെപ്പറ്റി ആശങ്ക ഉള്ളവർ അറിയാൻ എന്ന് പറഞ്ഞു തുടങ്ങുന്ന കുറുപ്പിൽ ‘കഴിഞ്ഞദിവസം തൊട്ട് തന്നെ സംശയകരമായ ഒന്നും തന്നെ ചുറ്റി നടക്കുന്നില്ലെന്നും ക്യാമറയുമായോ ക്യാമറ ഇല്ലാതെയോ തന്നെ ആരും പിന്തുടരുന്നില്ലെന്നും’ നടി വ്യക്തമാക്കി.
ഇതിനുപിന്നിൽ പ്രവർത്തിച്ച ആളുകൾക്കും തനിക്ക് ഭ്രാന്താണെന്ന് വിശ്വാസിക്കുന്നവരോടും ഒരു കാര്യം താൻ പറയാം. ഇനിയും നന്നായില്ലെങ്കിൽ ഞാൻ വീട്ടിൽക്കയറി നിങ്ങളെയെല്ലാം തല്ലും. ഭ്രാന്താണ് എനിക്കെന്ന് നിങ്ങൾക്ക് തോന്നാം. എന്നാൽ നിങ്ങൾ കരുതുന്നതിലും വലിയ ഭ്രാന്തിയാണെന്ന് ഞാനെന്ന് മനസിലാക്കിക്കോ എന്നും കങ്കണ വ്യക്തതമാക്കി..
സ്ത്രീലമ്പടൻ ആയ ബോളിവുഡ് താരം തന്നെ രഹസ്യമായി പിന്തുടരുന്നതായും നടിയായ ഇയാളുടെ ഭാര്യ അറിഞ്ഞു തന്നെയാണ് ആ നടൻ ഇതെല്ലാം കാട്ടി കൂട്ടുന്നതെന്നും കങ്കണ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
എന്നാൽ കങ്കണ താരദമ്പതികളുടെ പേര് വെളിപ്പെടുത്തി ഇരുന്നില്ല. പോസ്റ്റ് വാർത്ത ആയതോടെ നടി ഇത് ഡിലീറ്റ് ചെയ്യുകയും, ചെയ്തിരുന്നു. കങ്കണ പോസ്റ്റിൽ പരാമർശിച്ച ദമ്പതികൾ രൺബീറും ആലിയയും ആണെന്നായിരുന്നു ചിലർ കണ്ടെത്തിയത്.