
ആർഎസ്എസിനും ബിജെപിയ്ക്കുമെതിരെ ആഞ്ഞടിച്ച് ദ്വാരകപീത് മഠാധിപതി ശങ്കരാചാര്യ സ്വരൂപാനന്തസരസ്വതി രംഗത്ത്. ഇരു സംഘടനകളും ചേർന്ന് ഹിന്ദുത്വത്തെ നശിപ്പിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. ആർഎസ്എസും ബിജെപിയും ചേർന്ന് കുറച്ച് വർഷങ്ങളായി ഹിന്ദു ബിംബങ്ങളെ നശിപ്പിക്കുകയാണ്. മതത്തെ അവരുടേതായ രീതിയിൽ പുനർവിചിന്തനം ചെയ്യുന്നെന്നും അദ്ദേഹം വ്യക്തമാക്കി.
ആർഎസ്എസും, ബിജെപിയും വര്‍ഗീയത വളർത്തുന്നതിൽ വലിയ പങ്കാണ് വഹിക്കുന്നത്. എന്നാൽ ആർഎസ്എസാന്റെ മേധാവി ഭഗവതിന് ഹിന്ദുത്വത്തെക്കുറിച്ച് ഒരുചുക്കും അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മോഹൻഭഗവത് പറയുന്നത് ഹിന്ദുക്കളുടെ വിവാഹം ഉടമ്പടി പ്രകാരമാണെന്നാണ്. കൂടാതെ ഇന്ത്യിൽ ജനിച്ചവരെല്ലാം ഹിന്ദുക്കളാണെന്നും അദ്ദേഹം പറയുന്നു, അപ്പോള്‍ ഹിന്ദുക്കളായ മാതാപിതാക്കൾക്ക് വിദേശ രാജ്യങ്ങളിൽ ജനിക്കുന്ന കുട്ടികള്‍ ഹിന്ദു അല്ലാതെയാകുമോയെന്നും ചോദിച്ചു.
രാജ്യത്തെ ഏറ്റവും വലിയ പോത്തിറച്ചി കടത്തുകാർ ബിജെപി നേതാക്കളാണ്. എന്നിട്ടവർ തന്നെ ഗോവധത്തിനെതിരെ നിൽക്കുന്നെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആർട്ടിക്കിൾ 370 കേന്ദ്ര സർക്കാർഎടുത്തുകളഞ്ഞെന്നും. രാജ്യത്തെ യുവാക്കൾക്ക് ഇവർ തൊഴിൽ നൽകിയോ? എന്നു. അദ്ദേഹം ചോദിച്ചു. ബിജെപി നല്‍കിയ ഏതെങ്കിലും വാക്കുകൾ പാലിച്ചിട്ടുണ്ടോ എന്നും ചോദിക്കുന്നു.
കൂടാതെ അയോധ്യയിൽ നിർമിക്കുമെന്ന് പറഞ്ഞ രാമക്ഷേത്രം നിർമിച്ചോ എന്നും?. തിരഞ്ഞെടുപ്പിൽ നൽകാമെന്ന് വാഗ്ദാനം ചെയ്ത പതിനഞ്ച് ലക്ഷം നൽകിയോ എന്നും?. അദ്ദേഹം ചോദിക്കുന്നു