
ഭോപ്പാല്‍: പൗരത്വ നിയമ ഭേദഗതിയിൽ പ്രതിഷേധിച്ച് ബിജെപിയില്‍ രാജി. എന്‍ആര്‍സിയിൽ പ്രതിഷേധിച്ച് ബിജെപി മധ്യപ്രദേശ് ന്യൂനപക്ഷ സെൽ സെക്രട്ടറി രാജിവച്ചു.
അക്രം ഖാനാണ് രാജിവെച്ചത്. “പാര്‍ട്ടിയുടെ തീരുമാനത്തെ അംഗീകരിക്കുന്നു. എന്നാല്‍ പാര്‍ട്ടിയിലെ തന്നെ ചിലനേതാക്കള്‍ ഇക്കാര്യം ഒരു വിഭാഗത്തിനെതിരെ ആയുധമാക്കുന്നു. ഇതിനെ അംഗീകരിക്കാന്‍ കഴിയില്ല.- അക്രം ഖാൻ പ്രതികരിച്ചു.