
തിരുവനന്തപുരം: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വെല്ലുവിളിച്ച് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. രാജ്യത്തെ സര്‍വകലാശാലകളിലേക്ക് പൊലീസ് സംരക്ഷണമില്ലാതെ പോകാൻ മോദിക്ക് ധൈര്യമുണ്ടോയെന്ന് രാഹുല്‍ ചോദിച്ചു.
“ഞാന്‍ മോദിയെ വെല്ലുവിളിക്കുന്നു, പൊലീസ് അകമ്പടിയില്ലാതെ ഏത് സര്‍വകലാശാലയിലും പോകാം. അവിടെ ചെന്ന് വിദ്യാര്‍ഥികളോട് സമ്പദ് വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനുവേണ്ടി എന്ത് ചെയ്തുവെന്നും എന്ത് ചെയ്യാന്‍ പോകുന്നുവെന്നും പറയൂ”, എന്നാണ് രാഹുല്‍ പറഞ്ഞത്.
സര്‍വകലാശാലകളിലെ യുവജനങ്ങളോട് സമ്പദ് വ്യവസ്ഥ ഇത്ര മോശമായിരിക്കുന്നത് എന്തുകൊണ്ടെന്ന് പറയണം. പക്ഷേ അദ്ദേഹത്തിന് അതിനുള്ള ധൈര്യമില്ല. തൊഴിലില്ലായ്മ ഉള്‍പ്പെടെയുള്ള യുവാക്കളുടെ പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്നതിന് പകരം മോദി രാജ്യത്തെ ഭിന്നിപ്പിക്കുകയാണ്. യുവാക്കളുടെ ശബ്ദം യുക്തിസഹമാണ്. അത് കേള്‍ക്കുക തന്നെ വേണമെന്നും രാഹുല്‍ പറഞ്ഞു.