
ന്യൂഡൽഹി: ഇന്റർനെറ്റ് സൗകര്യം ഭാഗികമായി കശ്മീരിൽ പുനഃസ്ഥാപിക്കാൻ ധാരണയായി. ബ്രോഡ്ബാൻഡ് സൗകര്യമാണ് ലഭ്യമാക്കുന്നത്. സുപ്രീംകോടതി ഇടപെട്ടതിനെ തുടർന്നാണ് ഇന്റർനെറ്റ് പുനഃസ്ഥാപിക്കാൻ തീരുമാനമായത്.
എന്നാൽ സമൂഹ മാധ്യമങ്ങൾക്കുള്ള വിലക്ക് തുടരും. താഴ്‍വരയിൽ തുടരുന്ന ഇന്റർനെറ്റ് വിലക്ക് നീക്കാൻ ജനുവരി പത്തിന് കോടതി ആവശ്യപ്പെടുകയായിരുന്നു. അഞ്ചു മാസമായി കശ്മീരിൽ ഇന്റർനെറ്റ് സംവിധാനം ഉണ്ടായിരുന്നില്ല.
ജമ്മു കശ്മീരിന്റെ പ്രത്യേക പദവി എടുത്ത് കളയുന്ന ബിൽ ആഗസ്റ്റ് അഞ്ചിന് അമിത് ഷാ രാജ്യസഭയിൽ അവതരിപ്പിച്ചതിന് പിന്നാലെയാണ് കേന്ദ്രസർക്കാർ കശ്മീരിലെ ഇന്റർനെറ്റ് കട്ട് ചെയ്യുന്നത്. നേരത്തെ, ജമ്മുവിലെ ബ്രോഡ്ബാൻഡ് കണക്ഷൻ പുനഃസ്ഥാപിച്ചെങ്കിലും കശ്മീരിൽ തൽസ്ഥിതി തുടരുകയായിരുന്നു.
J&K: 2G mobile connectivity on post paid for accessing white-listed sites, including for e-banking, being allowed in the districts of Jammu, Samba, Kathua, Udhampur and Reasi with effect from today & it will remain in force for 7 days, unless modified earlier. Visual from Jammu. pic.twitter.com/pE05Z2n08P
— ANI (@ANI) January 15, 2020