
ന്യൂഡൽഹി: ഇന്ത്യയിലെ നോട്ടുകളില്‍ ലക്ഷ്മി ദേവിയുടെ ചിത്രം ഉള്‍പ്പെടുത്തിയാല്‍ രൂപയുടെ വില ചിലപ്പോള്‍ മാറിയേക്കാമെന്ന് ബിജെപി നേതാവും എംപിയുമായ സുബ്രഹ്മണ്യന്‍ സ്വാമി.
ഇന്തോനേഷ്യ തങ്ങളുടെ കറന്‍സി നോട്ടുകളില്‍ ഗണേശ ഭഗവാന്റെ ചിത്രം ഉള്‍പ്പെടുത്തിയിട്ടുണ്ടല്ലോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മധ്യപ്രദേശിലെ കണ്ട്‌വയില്‍ പ്രഭാഷണം നടത്തിയ അദ്ദേഹം.
ആ ചോദ്യത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് മറുപടി പറയേണ്ടത് എന്നും താൻ അതാണ് ഇഷ്ടപ്പെടുന്നത് എന്നും സുബ്രഹ്മണ്യന്‍ സ്വാമി പറഞ്ഞു .ഗണപതി ഭഗവാന്‍ തടസ്സങ്ങള്‍ നീക്കുന്നു.
ഇന്ത്യയിലെ നോട്ടുകളില്‍ ലക്ഷ്മി ദേവിയുടെ ചിത്രം ഉള്‍പ്പെടുത്തിയാല്‍ രൂപയുടെ വില ചിലപ്പോള്‍ മാറിയേക്കാം. അതാരും മോശമായി കാണേണ്ട കാര്യമില്ലെന്നായിരുന്നു സുബ്രഹ്മണ്യന്‍ സ്വാമിയുടെ മറുപടി.