
മുംബൈ: ഡിഎസ്‌പി ദേവീന്ദർ സിങ് ഭീകരർക്കൊപ്പം അറസ്‌റ്റിലായ സംഭവത്തിൽ കശ്‌മീർ പോലീസിനെതിരെ രൂക്ഷവിമർശനവുമായി ശിവസേന. താഴ്‌വരയിലെ പൊലീസിനെ മറ്റ് ചില നേട്ടങ്ങൾക്കായി സർക്കാർ ഉപയോഗിക്കുകയാണ്. അതിർത്തിയിൽ നുഴഞ്ഞുകയറ്റം തുടരുമ്പോഴാണ് സർക്കാരിൻ്റെ ഈ നടപടി.
ഭീകരർക്കൊപ്പം മുതിർന്ന പോലീസ് ഉദ്യോഗസ്ഥനാണ് അറസ്‌റ്റിലായത്. ഈ സാഹചര്യത്തിൽ പുൽവാമ ആക്രമണവുമായി ബന്ധപ്പെട്ട് സംശയങ്ങൾ പ്രകടിപ്പിച്ചാൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം എന്ത് മറുപടിയാകും നൽകുകയെന്നും സാമ്‌ന ചോദിച്ചു. അതിർത്തി കടന്ന് താഴ്‌വരിയിലെത്താൻ ഭീകരർക്ക് പോലീസ് സഹായം ചെയ്‌തു നൽകുകയാണെന്നും സാമ്‌ന ആരോപിക്കുന്നു.
രണ്ടു ഭീകരർക്കൊപ്പം ശ്രീനഗർ രാജ്യാന്തര വിമാനത്താവളത്തിലെ ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ടായ ദേവീന്ദർ സിങ് അറസ്‌റ്റിലായ സംഭവമാണ് സാമ്‌നയുടെ മുഖ പ്രസംഗത്തിന് കാരണം. ഹിസ്ബുൾ മുജാഹിദീൻ ജില്ലാ കമാൻഡർ നവീദ് ബാബു ഉൾപ്പെടെ ആണ് ദേവീന്ദർ സിങ്ന് ഒപ്പം ഉണ്ടായിരുന്നത്.
പാർലമെൻ്റ് ആക്രമണക്കേസിൽ തൂക്കിലേറ്റപ്പെട്ട അഫ്‌സർ ഗുരുവും ദേവീന്ദറും തമ്മിലുണ്ടായിരുന്ന ബന്ധം എന്തായിരുന്നുവെന്ന സംശയം ശക്തമാണ്.