
കൊല്‍ക്കത്ത: ബിജെപി നടത്തിയ സിഎഎ അനുകൂല റാലി പൊലീസ് തടഞ്ഞു. നന്ദിഗ്രാമില്‍ വച്ചാണ് റാലി പോലീസ് തടഞ്ഞത്. പ്രകടനക്കാര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി ഉപയോഗിച്ചു.
സമാധാനപരമായി പ്രകടനം നടത്തിയവര്‍ക്കുനേരെ പൊലീസ് ലാത്തി ചാര്‍ജ് നടത്തിയെന്ന് ബിജെപി നേതാക്കള്‍ ആരോപിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ദിലിപ് ഘോഷാന്റെ നേത്യത്വത്തിൽ നടന്ന റാലിയാണ് പൊലീസ് തടഞ്ഞത്.
സംഭവത്തെ തുടര്‍ന്ന് ബിജെപി മമത സര്‍ക്കാറിനെതിരെ രംഗത്തെത്തി. സംസ്ഥാനത്ത് ജനാധിപത്യ അവകാശങ്ങള്‍ ലംഘിക്കപ്പെടുകയാണെന്ന് സംസ്ഥാന അധ്യക്ഷന്‍ ദിലിപ് ഘോഷ് ട്വീറ്റ് ചെയ്തു.
ബിജെപി നേതാക്കളെ പൊലീസ് കോളറില്‍ പിടിച്ച് തള്ളുകയും പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തി ചാര്‍ജ് നടത്തുകയും ചെയ്തെന്ന് ബിജെപി സംസ്ഥാന നേതൃത്വം ആരോപിച്ചു.