
ഭോപ്പാല്‍: മോദി സർക്കാർ കൊണ്ടുവന്ന പൗരത്വ രജിസ്റ്ററിലും, പൗരത ഭേദഗതിയിലും പ്രതിഷേധിച്ച് ബിജെപിയില്‍ കൂട്ടരാജി തുടരുന്നു. മധ്യപ്രദേശിലെ ന്യൂനപക്ഷ സെല്ലിൽ നിന്ന് 80 ന് അടുത്ത് അംഗങ്ങൾ പാർട്ടി വിട്ടു.
ബിജെപി ഇത്തരം വിഷയങ്ങളിൽ കർക്കശ നിലപാട് സ്വീകരിക്കുമ്പോൾ. തങ്ങളുടെ മതത്തിൽ പെട്ട ആളുകളെ കൊണ്ട് ബിജെപിക്ക് വോട്ട് ചെയ്യിക്കുക എന്നുള്ളത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണ് എന്ന് രാജിവെച്ചവർ വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.
സജീവമായി പ്രവര്‍ത്തിച്ചവരാണ് രാജിവച്ചത് എന്നാണ് റിപ്പോർട്ടുകൾ. വാര്‍ത്താ സമ്മേളനം ഇന്‍ഡോറില്‍ വിളിച്ച ശേഷം ആണ് കൂട്ടരാജി പ്രഖ്യാപിച്ചത്. മുത്തലാഖ് അയോധ്യ കേസുകളിൽ തങ്ങള്‍ എതിര്‍പ്പ് ഉന്നയിച്ചിരുന്നില്ല എന്നും അവർ ചൂണ്ടിക്കാട്ടി.
മുസ്ലിം ഹിന്ദു എന്നി വേർതിരിവ് ഉണ്ടാക്കുന്ന ചർച്ചകൾ അവസാനിപ്പിക്കേണ്ട സമയമായെന്നും. സാമ്പത്തികാവസ്ഥയെക്കുറിച്ചും തൊഴിലില്ലായ്മയെക്കുറിച്ചം ചർച്ച ചെയ്യേണ്ടതെന്നും രാജിവെച്ചവർ പറഞ്ഞു
അതേസമയം ഇൻഡോറിലെ ന്യൂനപക്ഷ സെല്ലിൽ നിന്ന് ഒരാൾ മാത്രമേ രാജിവെച്ചിട്ടുള്ളൂവെന്ന് ജില്ലാ ന്യൂനപക്ഷ സെൽ തലവൻ മൻസൂർ അഹമ്മദ് പറഞ്ഞിട്ടുണ്ട്. ബാക്കിയുള്ളവരെല്ലാം സമീപപ്രദേശങ്ങളിലുള്ളവരാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സിഎഎ-എൻആർസി വിഷയത്തിൽ മുസ്‌ലിം സമുദായത്തിന്റെ ആശങ്കകൾ ഇല്ലാതാക്കാൻ ശ്രമിക്കുകയാണെന്ന് ബിജെപി ജനറൽ സെക്രട്ടറി മാധ്യമപ്രവർത്തകരോട് സംസാരിക്കവെ വ്യക്തമാക്കി. അതേസമയം രാജിയെ സംബന്ധിച്ച് അദ്ദേഹം കാര്യമായി പ്രതികരിച്ചില്ല.